കേരളത്തിലെ ഗവൺമെന്റ് ദന്തൽ കോളേജുകളിലേയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളേജുകളിലെയും 2022 -ലെ പി.ജി. ദന്തൽ കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം 1 .10.2022 മുതൽ ലഭ്യമാക്കിയിട്ടുണ്ട്. 2022 ലെ പി, ജി, ദന്തൽ കോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ചവരും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും നിർബന്ധമായും 07.10.2022 10.00 മണിക്ക് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓപ്ഷൻ സമർപ്പിക്കേണ്ടതാണ്. 07.10.2022 – രാവിലെ 10.00 മണിവരെ ലഭിക്കുന്ന ഓപ്ഷനുകളെ അടിസ്ഥാനമാക്കി 10.10.2022 താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്ലൈറ്റിലെ വിജ്ഞാപനം കാണുക.