കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അധ്യയന വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം 2022 ജൂലൈ 29 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു.

തെറ്റ് തിരുത്താം.

ഇതിനകം ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തവർക്ക് അപേക്ഷയിലെ തെറ്റുകൾ (പേര്, ജനനതിയ്യതി എന്നിവ ഒഴികെ) ലോഗിൽ ചെയ്ത് തിരുത്താവുന്നതാണ്. റീ വാല്യേഷനിൽ മാർക്കിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് തിരുത്താവുന്നതാണ്. പേര്, ജനനതിയ്യതി എന്നിവയിലെ തെറ്റുകൾ തിരുത്തുന്നതിനായി [email protected] എന്ന മെയിൽ ഐഡിയിയിലേക്ക് മെയിൽ അയക്കേണ്ടതാണ്. 2022 ജൂലൈ 29 ന് ശേഷം ഈ അവസരം ഉണ്ടായിരിക്കുന്നതല്ല. അതിനാൽ ഇതിനകം രജിസ്റ്റർ ചെയ്തവർ ലോഗിൻ ചെയ്ത് അപേക്ഷയിൽ തെറ്റുകൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

ക്വാട്ട പ്രവേശനം

സ്പോർട്സ് ക്വാട്ട/ മാനേജ്മെന്‍റ് ക്വാട്ട/ കമ്മ്യൂണിറ്റി ക്വാട്ട എന്നീ വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷ അതാത് കേളേജുകളിൽ സമർപ്പിക്കേണ്ടതാണ്.

ഓപ്ഷൻ

ഓപ്ഷൻ തെരഞ്ഞെടുക്കുമ്പോൾ മുൻഗണന ക്രമത്തിൽ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഏറ്റവും കൂടുതൽ മുൻഗണന നൽകുന്ന ഓപ്ഷൻ ആയിരിക്കണം ആദ്യം നൽകേണ്ടത്. അലോട്ട്മെന്റിൽ ഒരു ഓപ്ഷൻ ലഭിച്ചു കഴിഞ്ഞാൽ അടുത്ത അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ മാത്രമേ പരിഗണിക്കുകയുള്ളൂ. ലോവർ ഓപ്ഷൻ പരിഗണിക്കുകയില്ല. അതിനാൽ ഓപ്ഷൻ നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. 2022 ജൂലൈ 29 ന് വൈകുന്നേരം 5 മണിവരെ ഓപ്ഷനിൽ മാറ്റം വരുത്താവുന്നതാണ്.

ട്രയൽ അലോട്ട്മെന്റ്

യു.ജി യുടെ ട്രയൽ അലോട്ട്മെന്റ് ജൂലൈ 27 ന് വൈകുന്നേരം 5 മണിക്ക് വെബ് സൈറ്റിൽ ലഭ്യമാകുന്നതാണ്. അപേക്ഷകർക്ക് ലോഗിൻ ചെയ്ത് അലോട്ട്മെന്‍റ് വിവരങ്ങൾ അറിയാവുന്നതാണ്. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.admission.kannuruniversity.ac.in സന്ദർശിക്കുക. ഹെൽപ്‌ലൈൻ നമ്പറുകൾ :0497 2715284 , 0497 2715261,7356948230.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!