2022-23 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ലോഗിന്‍ ചെയ്ത് അലോട്ട്മെന്‍റ് വിവരങ്ങള്‍ അറിയാവുന്നതാണ്. അപേക്ഷയിലെ പിഴവുകള്‍ തിരുത്താനും ഓപ്ഷന്‍ മാറ്റാനും 2022 ജൂലായ് 29 വരെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. അപേക്ഷയിലെ പേര്, ജനനത്തീയതി എന്നിവയിലെ പിഴവുകള്‍ തിരുത്താനായി അപ്ലിക്കേഷന്‍ നമ്പറും ആവശ്യമായ രേഖകളും സഹിതം [email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 2022 ജൂലായ് 29 ന് വൈകുന്നേരം 5 മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ട്രയൽ അലോട്ട്മെന്‍റ് നടത്തുന്നത് അലോട്ട്മെന്‍റ് എങ്ങനെയാണ് ലഭിക്കുക എന്നറിയാനാണ്. ട്രയൽ അലോട്ട്മെന്‍റ് നടന്നതിനുശേഷവും രജിസ്റ്റർ ചെയ്യാനും ഓപ്ഷൻ മാറ്റാനും അവസരമുള്ളതിനാൽ ട്രയൽ അലോട്ട്മെന്റിൽ ലഭിച്ച ഓപ്ഷൻ തന്നെ പിന്നീട് വരുന്ന അലോട്ട് മെന്‍റിൽ ലഭിക്കണമെന്നില്ല.

ഓപ്ഷൻ നൽകുമ്പോൾ മുൻഗണന ക്രമത്തിൽ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒരിക്കൽ അലോട്ട്മെന്‍റ് ലഭിച്ചാൽ പിന്നീട് വരുന്ന അലോട്ട്മെന്റുകളിൽ ഹയർ ഓപ്ഷൻ മാത്രമേ പരിഗണിക്കുകയുള്ളു. അതിനാൽ ഏറ്റവും മുൻഗണന നൽകുന്ന ഓപ്ഷൻ ഏറ്റവും ആദ്യം എന്ന ക്രമത്തിൽ നൽകാൻ ശ്രദ്ധിക്കുക. Website: www.admission.kannuruniversity.ac.in ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ : 0497-2715261, 0497-2715284, 7356948230 e-mail id : [email protected]

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!