അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2022-23 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദപ്രവേശനത്തിൻറെ രണ്ടാം അലോട്ട്മെന്റ് സർവകലാശാല വെബ്‍സൈറ്റിൽ (www.admission.kannuruniversity.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്.

  • ഫീസ് അടക്കണം

ഒന്നാം അലോട്ട്മെന്റിൽ, അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ല. ആദ്യമായി (First time) അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഡ്മിഷൻ ഫീസ് 01.08.2022, 5:00p.m. ന് അകം SBIePay വഴി നിർബന്ധമായും അടയ്ക്കേണ്ടതാണ്. ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 550/- രൂപയുമാണ്.

അലോട്ട്മെന്റ് ലഭിച്ചവർ Pay Fees ബട്ടൺ ക്ലിക്ക് ചെയ്താണ് ഫീസ് അടയ്‌ക്കേണ്ടത്. ഫീസ് അടച്ചവർ ലോഗിൻ ചെയ്ത് ഫീസ് അടച്ച വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് SBIePay വഴി അടക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാവുന്നതാണ്.

  • ഹയർ ഓപ്ഷൻ റദ്ദു ചെയ്യാം

ഇപ്പോൾ ലഭിച്ച അലോട്ട്മെന്‍റിൽ തൃപ്തരാണെങ്കിൽ ഹയർ ഓപ്ഷൻ റദ്ദ് ചെയ്യാവുന്നതാണ്. ഹയർ ഓപ്ഷൻ നിലനിർത്തുകയാണെങ്കിൽ അത് അടുത്ത അലോട്ട്മെന്‍റിൽ പരിഗണിക്കുന്നതും അതിൽ ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ നിർബന്ധമായും ആ ഓപ്ഷൻ സ്വീകരിക്കേണ്ടിയും വരും.

  • കോളേജ് പ്രവേശനം

ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ രണ്ടാം അലോട്ട്മെന്റിനുശേഷം അതാത് കോളേജുകളിൽ അഡ്മിഷനു വേണ്ടി 01.08.2022, 02.08.2022 തീയ്യതികളിൽ ഹാജരാകേണ്ടതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ രണ്ടാം അലോട്ട്മെന്റിനു ശേഷം വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മോയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശനസമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്.

  • ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്
  • രജിസ്‌ട്രേഷൻ ഫീസ്, സർവ്വകലാശാല ഫീസ്, എന്നിവ ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്
  • യോഗ്യതാ പരീക്ഷയുടെ അസ്സൽ മാർക്ക് ലിസ്റ്റ് & പ്രൊവിഷണൽ /ഡിഗ്രീ സർട്ടിഫിക്കറ്റ്
  • ജനനതീയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • വിടുതൽ സർട്ടിഫിക്കറ്റ് (TC)
  • കോഴ്സ്/ കോണ്ടക്ട് സർട്ടിഫിക്കറ്റ്
  • അസ്സൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
  • EWS സർട്ടിഫിക്കറ്റ് (പൊതു/ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് )
  • അസ്സൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക്)
  • ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്

കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരും വ്യത്യസ്ത നാമകരണത്തിൽ ബിരുദം പൂർത്തിയായവരും കണ്ണൂർ സർവ്വകലാശാലയുടെ Equivalence Certificate ഹാജരാക്കേണ്ടതാണ്. ഏതെങ്കിലും ബിരുദമാണ് യോഗ്യത എങ്കിൽ കണ്ണൂർ സർവ്വകലാശാലയുടെ Recognition Certificate മതിയാകും.

അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

  • താത്കാലിക പ്രവേശനം

ഹയർ ഓപ്ഷൻ നിലനിർത്തുന്നവർക്ക് ആവശ്യമെങ്കിൽ താത്ക്കാലിക പ്രവേശനം നേടാവുന്നതാണ്. ഇതിനായി അവർ സർട്ടിഫിക്കറ്റുകളെല്ലാം ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരാക്കി പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം വിദ്യാർത്ഥികൾ മറ്റു ഫീസുകൾ കോളേജിൽ അടക്കേണ്ടതില്ല. അടുത്ത അലോട്ട്മെന്റുകളിൽ ഈ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിന്നും സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങി പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാവുന്നതാണ്. താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോളേജുകൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. ഹയർ ഓപ്ഷൻ നിലവിലില്ലാത്ത എല്ലാ വിദ്യാർത്ഥികളും മുഴുവൻ ഫീസ് അടച്ച് അന്നു തന്നെ സ്ഥിരം പ്രവശനം നേടേണ്ടതാണ്

  • മൂന്നാം അലോട്ട്മെന്റ്

പി. ജി പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് 10-08-2022 തീയ്യതി വൈകുന്നേരം 5 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്.

  • ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. അഡ്മിഷൻ സമയത്തു നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www,admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്നതാണ് .

Help Line Numbers: 04972715261, 04972715284, 7356948230 , E-mail id: [email protected].

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!