ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ഡിജിറ്റൽ മീഡിയ ആൻറ് മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻസ് എന്നീ വിഷയങ്ങളിൽ ഒരു വർഷത്തേക്കുള്ള ഫുൾ ടൈം PGP കോഴ്സുകളിലേക്ക് (ബിരുദാനന്തര ബിരുദ കോഴ്സുകൾ) ജിയോ ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ് കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നവർ ബിരുദതലത്തിൽ കംപ്യൂട്ടർ സയൻസ്, ഐടി, ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിലൊന്ന് പഠിച്ചവരായിരിക്കണം. ഡിജിറ്റൽ മീഡിയ ആൻറ് മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻസ് കോഴ്സിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത.

അപേക്ഷകർക്ക് ബിരുദതലത്തിൽ കുറഞ്ഞത് 50% അല്ലെങ്കിൽ തത്തുല്യ CGPA ഉണ്ടായിരിക്കണം. 2022 ജൂലൈ 1ന് മുമ്പ് ബന്ധപ്പെട്ട മേഖലയിൽ 18 മാസത്തെ പ്രവൃത്തി പരിചയവും വേണം. അപേക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് സ്റ്റെപ്പുകളാണുള്ളത്. ആവശ്യമായ രേഖകളോടെ www.jioinstitute.edu.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമ‍ർപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

2022 മെയ് 20 ആണ് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയ്യതി. 2500 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം. അക്കാദമിക് പ്രകടനം സമഗ്രമായി വിലയിരുത്തി എൻട്രൻസ് ടെസ്റ്റിലെയും അഭിമുഖത്തിലെയും പ്രകടനവും പരിഗണിച്ചായിരിക്കും കോഴ്സിന് തെരഞ്ഞെടുക്കുക. പ്രവൃത്തി പരിചയവും പരിശോധിക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ഡിജിറ്റൽ മീഡിയ, മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ വരും വർഷങ്ങളിൽ വമ്പൻ ജോലി സാധ്യതയാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!