എം.എസ്.സി  കംപ്യൂട്ടേഷണൽ ബയോളജി

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്.സി / എസ്.ടി വിഭാഗത്തിൽ മൂന്നു സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി. ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ആഗസ്റ്റ്  4 വ്യാഴാഴ്ച   രാവിലെ 11:00 മണിക്ക് മുൻപ് ഹാജരാകണം. ഫോൺ: 9110468045.

എം.എസ്.സി ജ്യോഗ്രഫി

കണ്ണൂർ സർവ്വകലാശാല ഭൂമിശാസ്ത്ര പഠന വകുപ്പിൽ എം.എസ്.സി ജ്യോഗ്രഫി പ്രോഗ്രാമിൽ എസ്.ടി വിഭാഗക്കാർക്ക് സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ പ്രമാണങ്ങൾ സഹിതം ആഗസ്റ്റ് 4ന്  രാവിലെ  11 മണിക്ക് പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന പഠന  വകുപ്പിൽ ഹാജരാകണം.   ഫോൺ :9447085046.

എം.എസ്.സി.  മോളിക്യൂലാർ ബയോളജി

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ്. സി/  എ സ്. ടി വിഭാഗക്കാർക്ക് സംവരണം ചെയ്ത  3 ഒഴിവുകളുണ്ട്. താല്പര്യമുള്ള  വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 2ന്  രാവിലെ 11  മണിക്ക്  പാലയാട് ക്യാമ്പസ്സിലെ മോളിക്യൂലർ ബയോളജി പഠന  വകുപ്പിൽ ഹാജരാകണം.  ഫോൺ : 9663749475.

എം.എസ്.സി വുഡ് സയൻസ് & ടെക്നോളജി

കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ  എം.എസ്.സി. വുഡ് സയൻസ്  ആൻഡ് ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്) കോഴ്സിൽ എസ്.ഇ. ബി. സി., പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിൽ ഏതാനും ഒഴിവുകൾ ഉണ്ട്. ബി. എസ്. സി ഫിസിക്സ്, കെമിസ്ട്രി, ഫോറെസ്റ്ററി, ബോട്ടണി അല്ലെങ്കിൽ ഏതെങ്കിലും സയൻസ് ബിരുദം  യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 4 നു രാവിലെ 10.30 നു നേരിട്ട് ഹാജരാകണം. ഫോൺ : 9496353817.

എം. എസ്. സി ഫിസിക്സ്

കണ്ണൂർ സർവ്വകലാശാല  പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്. സി. ഫിസിക്സ് (അഡ്വാൻസ്‌ഡ് മെറ്റീരിയൽസ് ) പ്രോഗാമിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട് . യോഗ്യരായവർ ആഗസ്റ്റ്  3 (ബുധനാഴ്ച്ച) രാവിലെ 10:30 ന് പഠന വകുപ്പിൽ എത്തണം.ഫോൺ:  9447458499.

എം.എസ്.സി. പ്ലാൻറ്  സയൻസ്

കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ എം.എസ്.സി. പ്ലാൻറ്  സയൻസ് പ്രോഗ്രാമിൽ  പട്ടികവർഗ വിഭാഗത്തിന്  സംവരണം ചെയ്ത  സീറ്റുകൾ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ്  3  രാവിലെ 11.30ന്  മാനന്തവാടി ക്യാമ്പസിൽ കോഴ്സ് കോർഡിനേറ്റർ മുൻപാകെ അസ്സൽ രേഖകൾ  സഹിതം ഹാജരാവേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!