• പ്രായോഗിക പരീക്ഷകൾ

രണ്ടും നാലും സെമസ്റ്റർ ബി.എസ് .സി കമ്പ്യൂട്ടർ സയൻസ് (മേഴ്‌സി ചാൻസ്), മെയ് 2020 പരീക്ഷയുടെ പ്രയോഗിക പരീക്ഷകൾ 2022 ആഗസ്ത് 17-ന് പിലാത്തറ കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലും എം.ഇ.എസ്. കോളേജ് നരവൂരിലും വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.

  • ഹാൾടിക്കറ്റ്

17 / 08 / 2022 ന് ആരംഭിക്കുന്ന അഫിലിേയേറ്റഡ്‌ കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലേലയും മൂന്നാം സെമസ്റ്റർ എം സി എ / എം സി എ ലാറ്ററൽ എൻട്രി (R/S/I )-നവംബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

  • പ്രൈവറ്റ് രജിസ്‌ട്രേഷൻ അപേക്ഷകരുടെ ശ്രദ്ധക്ക്

ഒന്നാം സെമസ്റ്റർ (പ്രൈവറ്റ് രജിസ്‌ട്രേഷൻ ) ഡിഗ്രി/പി ജി, നവംബർ 2021 പരീക്ഷ രജിസ്‌ട്രേഷൻ 11-08-2022 മുതൽ ആരംഭിക്കുന്നതാണ്. അപേക്ഷകർ ആദ്യമേ തന്നെ ഫീസ് അടക്കണ്ടതില്ല. പരീക്ഷ രജിസ്‌ട്രേഷൻ സമയത്ത് ആവശ്യപ്പെടുമ്പോൾ മാത്രം നിർദേശങ്ങൾക്കനുസരിച്ച് ഇ പേ വഴി പേയ്‌മെന്റ് നടത്തണം. നെറ്റ് ബാംങ്കിംഗ്‌, ഗൂഗിൾ പേ, കാർഡ് പേയ്‌മെന്റ് തുടങ്ങിയ രീതിയിൽ ഫീസ് അടക്കാം. രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയവർക്ക് അപേക്ഷയുടെ പ്രിന്റ് എടുക്കാവുന്നതാണ്. ഇത് ഈ മാസം 23 നകം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എത്തിക്കണം. സപ്ലിമെന്ററി/ ഇമ്പ്രൂവ്മെന്റ് വിദ്യാർത്ഥികൾ ഇപ്പോൾ രജിസ്‌ട്രേഷൻ നടത്തേണ്ടതില്ല. ഒന്നാം സെമസ്റ്റർ പരീക്ഷാഫലം വന്നതിനു ശേഷം അവർക്ക് അപേക്ഷിക്കാൻ അവസരം നൽകുന്നതാണ്.

  • ഹാൾടിക്കറ്റ്

16/08/2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം എസ് ഡബ്ള്യു (R/S/I-2018 അഡ്മിഷൻ മുതൽ) ഏപ്രിൽ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!