കണ്ണൂർ സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വകലാശാലയും സംയുക്തമായി എം.എസ്.സി. കെമിസ്ട്രി (നാനോസയൻസ് ആന്റ് നാനോടെക്നോളജി), എം.എസ്.സി. ഫിസിക്സ് (നാനോസയൻസ് ആന്റ് നാനോടെക്നോളജി എന്നീ കോഴ്സുകൾ ആരംഭിക്കുന്നു. കണ്ണൂർ സർവ്വകലാശാലയിലെ കെമിസ്‌ട്രി പഠന വകുപ്പും ഫിസിക്സ് പഠന വകുപ്പും മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്നോളജിയും സംക്തമായാണ് കോഴ്സുകൾ നടത്തുന്നത്. രണ്ട് സർവ്വകലാശാലകളുടെയും വൈദഗ്ധ്യവും പഠന സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും വിധമാണ് ഈ കോഴ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. കൂടുതൽ ജോലി സാധ്യതയും ഗവേഷണ സാധ്യതകളുമുള്ള കോഴ്സുകളാണ് ഇവ. മാത്തമാറ്റിക്സ് കോംപ്ലിമെന്ററി വിഷയമായി കെമിസ്ട്രയിലോ ഫിസിക്സിലോ ഉള്ള ബിരുദമോ തത്തുല്യയോഗ്യതയോ ആണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.(www.kannuruniversity.ac.in )

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!