എം.ജി. പി.ജി. / ബി.എഡ്. ഏകജാലകം മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. മൂൻ അലോട്ട്‌മെന്റുകളിൽ താത്കാലികമായി പ്രവേശനമെടുത്തിട്ടുള്ളവരും മൂന്നാം അലോട്ട്‌മെന്റിൽ അലോട്ട്‌മെന്റ് ലഭിച്ചവരുമുൾപ്പെടെ പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ആഗസ്റ്റ് 30 ന് നാല് മണിക്ക് മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ നേരിട്ട് ഹാജരായി സ്ഥിരപ്രവേശമെടുക്കേണ്ടതാണ്. താത്കാലിക പ്രവേശനത്തിനുള്ള സൗകര്യം മൂന്നാം അലോട്ട്‌മെന്റിൽ ലഭ്യമായിരിക്കുകയില്ല. എന്നാൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും സ്ഥിരപ്രവേശനം തെരഞ്ഞെടുത്തവരുമൊഴികെയുള്ള പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെന്റ് വരെ താത്കാലിക പ്രവേശനത്തിൽ തുടരാവുന്നതാണ്. മുൻ അലോട്ട്‌മെന്റകളിൽ പ്രവേശനമെടുത്തവർ സ്ഥിര പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്ന പക്ഷം പ്രവേശനത്തിന് മുൻപായി നിർബന്ധമായും ഒരു പ്രാവശ്യം ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കേണ്ടതാണ്.

ഒന്ന് മുതൽ മൂന്ന് വരെ അലോട്ട്‌മെന്റുകളുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രക്രിയയുടെ അവസാന അലോട്ട്‌മെന്റാണ് മൂന്നാം അലോട്ട്‌മെന്റ്. അതുകൊണ്ട് തന്നെ ഒന്നും രണ്ടും അലോട്ട്‌മെന്റുകളിൽ താത്കാലിക പ്രവേശനമെടുത്ത് നിൽക്കുന്നവർ മൂന്നാം അലോട്ട്‌മെന്റിൽ സ്ഥിര പ്രവേശനമെടുത്തില്ലായെങ്കിൽ അത്തരക്കാരുടെ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. മൂന്നാം അലോട്ട്‌മെന്റിൽ അലോട്ട്‌മെന്റ് ലഭിച്ചവരും ഇതേ പോലെ തന്നെ ഈ മാസം 30 ന് നാല് മണിക്ക് മുൻപായി സ്ഥിര പ്രവേശനമെടുത്തില്ലായെങ്കിൽ അത്തരക്കാരുടെയും പ്രവേശനം റദ്ദാക്കപ്പെടും. എന്നാൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും സ്ഥിരപ്രവേശനം ആഗ്രഹിക്കുന്നവരുമൊഴികെയുള്ള പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രസ്തുത വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെന്റ് വരെ താത്കാലിക പ്രവേശനത്തിൽ തുടരാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!