മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിൽ എം.എസ്.സി. ബയോകെമിസ്ട്രി/ ബയോഫിസിക്സ് / ബയോടെക്നോളജി പ്രോഗ്രാമുകളിൽ എസ്.സി. സംവരണ വിഭാഗത്തിൽ ഒരു സീറ്റ് വീതം ഒഴിവുണ്ട്്. അർഹരായ വിദ്യാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളും അസ്സൽ രേഖകളുമായി ആഗസ്റ്റ് 29 ന് രാവിലെ 11 മണിക്ക് വകുപ്പ് ഓഫീസിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 – 2731035.

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്സ് വകുപ്പിൽ എം.എസ്.സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് (2022 അഡ്മിഷൻ) ബാച്ചിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യത രേഖകളുമായി ആഗസ്റ്റ് 30 ന് 12 മണിക്ക് മുമ്പായി വകുപ്പ് ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.mgu.ac.in, ഫോൺ: 9446459644.

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്ട്സ് സയൻസസിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്ട്‌സ് (എം.പി.ഇ.എസ്.) 2022 അഡ്മിഷനിലേക്ക് എസ്.സി. കോട്ടയിൽ ഒഴിവുകളുണ്ട്. സി.എ.റ്റി. പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 29 ന് രാവിലെ 7.30 ന് വകുപ്പ് ഓഫീസിൽ എത്തിച്ചേരണം. അഡ്മിഷൻ നടപടികളുടെ ഭാഗമായുള്ള എഴുത്ത് പരീക്ഷയും കായികക്ഷമതാ പരീക്ഷയും അന്നേ ദിവസം തന്നെ നടത്തും. വിശദവിവരങ്ങൾക്ക് ഫോൺ: 0481 – 2732368.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!