ഒരു പതിനാറുകാരൻ കുട്ടിയുടെ സ്റ്റാർട്ടപ്പ് സക്സസ് സ്റ്റോറി  പറയാം. കൃഷ്ണ മാഗോ, സ്റ്റാർട്ടപ്പുകളിൽ വെറും 5000 രൂപ മുതൽ ഇൻവെസ്റ്റ് ചെയ്യാൻ കഴിയുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓൺലൈൻ ഫണ്ട് റെയിസിംഗ് പ്ലാറ്റ്ഫോമിന്റെ സ്ഥാപകനാണ്. വയസ് വെറും 16. ഡൽഹിയിലെ ഒരു പ്ലസ് ടു വിദ്യാർത്ഥി. ‘സതീഖ്’ അതൊരു വിപ്ലവം തന്നെയാണ്. ലക്ഷങ്ങൾ ഇൻവെസ്റ്റ് ചെയ്യാൻ മാത്രം ഓപ്ഷൻ ഉണ്ടായിരുന്നിടത്ത് അയ്യായിരം രൂപ ഉണ്ടെങ്കിൽ ഇൻവെസ്റ്റ് ചെയ്യാം എന്ന വിപ്ലവകരമായ മാറ്റമാണ് കൃഷ്ണ മാഗോ സ്വന്തം സ്റ്റാർട്ടപ്പിലൂടെ ഒരുക്കിയിരിക്കുന്നത്. 

സ്റ്റാർട്ടപ്പ് ഇൻവെസ്റ്റ് രംഗത്തും ഒരുതരം ജനാധിപത്യ സമ്പ്രദായം, സാധാരണക്കാരനും ഇൻവെസ്റ്റ് ചെയ്യാം, കൂട്ടത്തിൽ ലക്ഷപ്രഭുക്കളായ ഇൻവെസ്റ്റർമാരെ കാത്ത് സംരംഭകർക്കും കണ്ണും നട്ടിരിക്കേണ്ടി വരുന്നില്ല. ആർക്കും ഇൻവെസ്റ്റ് ചെയ്യാം, അതുപോലെ ആർക്കും സ്വന്തം സ്റ്റാർട്ടപ്പ് സതീഖിന്റെ സഹായത്തോടെ വളർത്തിയെടുക്കുകയും ചെയ്യാം. പതിനാറുകാരന്റെ സംരഭം ചില്ലറകളിയല്ല എന്ന് ഇപ്പൊ മനസിലായില്ലേ? 

startup sateeq

സതീഖ് എന്നാൽ ഹിന്ദിയിൽ ആക്കുറേറ്റ് എന്നാണ് അർഥം. 2022 ഏപ്രിൽ മാസത്തിലാണ് സതീഖ് ഒഫീഷ്യലി ലോഞ്ച് ചെയ്യപ്പെടുന്നത്. പക്ഷെ അതിനും ആറ് മാസം മുന്നേ തന്നെ അതിന്റെ പ്രവർത്തനങ്ങൾ പിന്നണിയിൽ നടക്കുന്നുണ്ടായിരുന്നു. ആ ഘട്ടത്തിൽ വെറും ഒരു മാസം കൊണ്ട് പത്ത് കമ്പനികളെയാണ് കൃഷ്ണ സതീഖിലൂടെ സ്റ്റാർട്ടപ്പുകളുടെ പ്രീ സീരീസ് എ യിൽ നിന്നും രണ്ടാം ഘട്ടമായ സീരീസ് എ ഫണ്ട് റെയിസിംഗ് റൗണ്ടിലേക്ക് വളർത്തിയെടുത്തത്. സതീഖിന്റെ പ്രധാന കോംപിറ്റീറ്റർസ് എയ്ഞ്ചൽലിസ്റ്റ്, വെൻച്വർ കാറ്റലിസ്റ്റ്, ലെറ്റ്സ് വെൻച്വർ പോലുള്ള ഇന്ത്യയിലെ തന്നെ പേരുകേട്ട ഫണ്ട് റെയിസിംഗ് പ്ലാറ്റുഫോമുകളാണ്. 

16 ആം വയസിൽ സ്റ്റാർട്ടപ്പ് സ്ഥാപകനാകാൻ, കൃഷ്ണ ബിസിനസുമായും എന്റർപ്രെണർഷിപ്പുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ചും അറിഞ്ഞും ആറാം ക്ലാസ് മുതൽക്കേ പ്രയത്നമാരംഭിച്ചിട്ടുണ്ട്. കൃഷ്ണയുടെ 10th ബോർഡ് എക്സാം കോവിഡ് കാരണം ക്യാൻസൽ ചെയ്യുന്ന സ്ഥിതി ഉണ്ടായി. ആ സമയത്ത് കൃഷ്ണ തന്റെ ആദ്യ സ്റ്റാർട്ടപ്പ് സംവിധാനം ആരംഭിച്ചു. എയ്ഞ്ചൽ ഫണ്ടിംഗ് പ്ലാറ്റ്‌ഫോം ആയ സ്റ്റാർട്ടപ്പ് നു ഗ്രോ വെൻച്വർ എന്നായിരുന്നു പേര്. 2021 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇടവേളയില്ലാതെ കണക്ട് ചെയ്ത കണക്ട് ചെയ്ത് 200 എയ്ഞ്ചൽ ഇൻവെസ്റ്റർമാരെ കണ്ടെത്തി. പക്ഷെ, ഒരു പ്രശ്നമുണ്ടായി. ഇൻവെസ്റ്റേഴ്സിന്റെ വിശ്വാസ്യത നേടിയെടുക്കാൻ ഗ്രോ വെൻച്വർ നന്നേ ബുദ്ധിമുട്ടി. ആ ഒരു ഘട്ടത്തിൽ കൃഷ്ണയ്ക്ക് മറ്റൊരു കാര്യം കൂടി വ്യക്തമായി. നിലവിലുള്ള എയ്ഞ്ചൽ ഇൻവെസ്റ്റർമാർക്ക് കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യാൻ മറ്റൊരു പ്ലാറ്റ്ഫോമിന്റെ ആവിശ്യമില്ല. ഗ്രോ വെഞ്ച്വറിനു പ്രത്യേകിച്ച് വലിയ റോളൊന്നുമില്ല എന്ന് മനസിലായതോടെ, കൃഷ്ണ തന്റെ സംരഭം അടച്ച് പൂട്ടി. 

ഗ്രോ വെഞ്ച്വറിന്റെ വാതിൽ അടഞ്ഞപ്പോഴും കൃഷ്ണ തന്റെ ശ്രമം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. റീറ്റെയ്ൽ ഇൻവെസ്റ്റേഴ്സിന്റെ നേരെ കൃഷ്ണയുടെ ശ്രദ്ധ തിരിയുന്നത് അങ്ങനെയാണ്. ലക്ഷങ്ങളൊന്നും ഇൻവെസ്റ്റ് ചെയ്യാൻ കഴിയാത്ത, എന്നാൽ ഇൻവെസ്റ്റിംഗ് രംഗത്തേക്ക് കടന്നുവരാൻ താല്പര്യമുള്ള, ട്രഡീഷണൽ അല്ലാത്ത എയ്ഞ്ചൽ ഇൻവെസ്റ്റേഴ്സിനെ ആണ് റീറ്റെയ്ൽ ഇൻവെസ്റ്റെർസ് എന്നതുകൊണ്ട് കൃഷ്ണ ഉദേശിച്ചത്. ട്രഡീഷണൽ ആയിട്ടുള്ള എയ്ഞ്ചൽ ഇൻവെസ്റ്റിംഗ് പ്ലാറ്റുഫോമുകളിൽ നിക്ഷേപം സ്റ്റാർട്ട് ചെയ്യുന്നത് തന്നെ, മിനിമം 2 -3 ലക്ഷങ്ങളിൽ നിന്നാണ്. മാത്രമല്ല, ഈ ഇൻവെസ്റ്റർമാരൊക്കെ ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറായി വരണമെങ്കിൽ വാർഷിക ടേൺ ഓവർ 2  കോടിയെങ്കിലും ഉള്ള കമ്പനി ആയിരിക്കണം. അതിനൊരു അവസാനം ഉണ്ടാക്കുക എന്നതായിരുന്നു സതീഖിന്റെ ലക്ഷ്യം. കൃഷ്ണ മാഗോയുടെ ലക്ഷ്യം. സ്റ്റാർട്ടപ്പുകളിൽ 5000 രൂപ മാത്രം നിക്ഷേപിച്ച് സാധാരണക്കാരെയും എയ്ഞ്ചൽ ഇൻവെസ്റ്റർമാരാവാൻ അനുവദിച്ചു. 

startup

എങ്ങനെയാണ് സതീഖിന്റെ പ്രവർത്തനം?

ഓൺ ബോർഡിങ് ആയിക്കഴിഞ്ഞ സ്റ്റാർട്ടപ്പുകൾക്കായി ഒരു ഇൻവൈറ്റ് ഒൺലി മോഡൽ ആണ് കൃഷ്ണ പിന്തുടരുന്നത്. കൃഷ്ണയുടെ പത്ത് അംഗങ്ങളുള്ള ഒരു ടീം, ഒരു സ്റ്റാർട്ടപ്പ് രജിസ്റ്റർ ചെയ്യുന്നതിന് മുന്നേ വെരിഫിയ ചെയ്തിരിക്കും. സതീഖുമായി അസോസിയേറ്റ് ചെയ്തിട്ടുള്ള ഇൻവെസ്റ്റർമാരുടെ സഹായത്തോടെ സ്‌കൗട്ടിങ്, വെറ്റിങ് തുടങ്ങിയ വെരിഫിക്കേഷനുകളും നടത്തും. കൂടാതെ ഇൻവെസ്റ്റ്മെന്റ് ഓപ്പർച്യുണിറ്റിസ് കൂടി അവർ പരിശോധിക്കും. ഒരു എക്സ്റ്റെർണൽ ഏജൻസിയെ വെച്ചുകൊണ്ടുള്ള പരിശോധനയും പിന്നാലെ നടക്കും. 

Compulsory Convertible Debentures (CCDs), Community Stock Option Pools (CSOPs) എന്നിവയാണ് ഫണ്ട് റെയിസിംഗിനായി പിന്തുടർന്ന് വരുന്ന രണ്ട് രീതികൾ. CCDs ന്റെ പ്രത്യേകത, അത് ഒരു നിശ്ചിത കാലയളവ് കഴിയുന്നതോടെ ഇക്വിറ്റി ആയി കൺവെർട്ട് ചെയ്യാൻ കഴിയും. പക്ഷെ ഒരു പ്രശ്നമുള്ളതെന്താണെന്നുവച്ചാൽ, CCDs ഉപയോഗിച്ചുള്ള ഫണ്ട് റെയിസിംഗിൽ 200 ൽ അധികം ഇൻവെസ്റ്റേഴ്സിന് പങ്കാളികളാകാൻ കഴിയില്ല. അവിടെയാണ് CSOPs ന്റെ പ്രസക്തി. എത്ര ആളുകൾക്കും ഇൻവെസ്റ്റ് ചെയ്യാം, യാതൊരു പരിധിയുമില്ല. സബ്സ്ക്രിപ്ഷൻ എമൗണ്ടിനോ, ഇൻവെസ്റ്റ്മെന്റ് മണിക്കോ പകരമായി കമ്പനികളുടെ സ്റ്റോക്ക് ഓപ്ഷൻസ് ആണ് സതീഖ് റീറ്റെയ്ൽ ഇൻവെസ്റ്റർമാർക്ക് നൽകുന്നത്. അതുകൊണ്ട് തന്നെ കമ്പനികൾക്ക് എത്ര ഇൻവെസ്റ്റർമാരിൽ നിന്നും ഫണ്ട് സ്വീകരിക്കാം, പരിധികളില്ലാതെ. 

ഒരു പതിനാറുകാരന്റെ ബുദ്ധിയിൽ തെളിഞ്ഞ് വന്ന ബിസിനസ് ഐഡിയ എത്രമാത്രം വിപ്ലവകരമാണെന്ന് ഇപ്പൊ മനസിലായില്ലേ? എയ്ഞ്ചൽ ഇൻവെസ്റ്റെമെന്റ് രംഗത്ത് ഒരു സ്റ്റാർട്ടപ്പുമായി ഇറങ്ങി ചെന്നപ്പോ തനിക്കനുഭവപ്പെട്ട ഏറ്റവും വലിയ പ്രതിസന്ധിയെ അവൻ അവസരമാക്കി മാറ്റി, അതിൽ വിജയിച്ചു. ഇപ്പൊ ഒരു 2x എന്റ്രപ്രേണർ ആയി ചുരുങ്ങിയ സമയം കൊണ്ട് വളരാനും കൃഷ്ണയ്ക്ക് സാധിച്ചു. ചലഞ്ചസിനെ അവസരങ്ങളാക്കി മാറ്റുന്നവരാണ് യഥാർത്ഥ വിജയികൾ എന്നാണ് കൃഷ്ണയുടെ സ്റ്റോറി നമ്മളെ പഠിപ്പിക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!