Munavira Vakayil
Munavira Vakayil
Sub Editor, NowNext

ഡിജിറ്റല്‍ മേഖലയുടെ സാധ്യതകള്‍ ഏറ്റവും കൂടുതല്‍ വര്‍ധിച്ച ഒരു സമയമാണ് ഈ കോവിഡ് കാലം എന്നത്. അത് കൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട പല പഠനങ്ങളുടെയും സാധ്യതയും വര്‍ധിച്ചിരിക്കുന്നു. ആഗോളതലത്തില്‍ മികച്ച തൊഴില്‍ സാധ്യതകളുള്ള ഡിജിറ്റല്‍ മേഖലയിലെ കോഴ്‌സുകള്‍ വീടുകളിലിരുന്ന് കൊണ്ട് തന്നെ പഠിക്കാന്‍ അവസരമൊരുക്കുകയാണ് അസാപ്പ് (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം). സാങ്കേതിക മേന്മയും വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം വഴിയും വികസിപ്പിച്ചെടുത്ത നൈപുണ്യ കോഴ്‌സുകളാണ് അസാപ്പിന്റെ പ്രത്യേകത.

ആമസോണ്‍, അഡോബ് എന്നീ കമ്പനികള്‍ നേരിട്ടാണ് കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നത്. ഡിജിറ്റല്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ക്ക് അനുസൃതമായി യുവാക്കളെ പ്രാപ്തരാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഗ്രാഫിക് ഡിസൈനര്‍, സൈബര്‍ സെക്യൂരിറ്റി, ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍, ക്ലൗഡ് കമ്പ്യൂട്ടിങ്ങ് കോഴ്‌സുകള്‍ തുടങ്ങിയവ പഠിക്കാനാണ് അവസരം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 50 മുതല്‍ 75 ശതമാനം വരെ സബ്‌സിഡിയും നല്‍കും. ജൂലൈ 15 മുതല്‍ കോഴ്‌സുകള്‍ ആരംഭിക്കും. കോഴ്‌സുകള്‍ അപേക്ഷിക്കുന്നതിന് www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

വനിതകള്‍ക്ക് ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സ്

സന്ദേശങ്ങള്‍ ആശയവിനിമയം നടത്താന്‍ പ്രഫഷണലുകള്‍ വിഷ്വല്‍ ഉള്ളടക്കം ഉപയോഗിക്കുന്ന ഒരു ക്രാഫ്റ്റാണ് ഗ്രാഫിക് ഡിസൈനിങ്ങ് എന്ന് പറയുന്നത്. അഡോബ് ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രേറ്റര്‍, പ്രീമിയര്‍ പ്രോ, ആര്‍ട്ടിക്യുലേറ്റ് സ്‌റ്റോറി ലൈന്‍ എന്നീ സോഫ് റ്റ് വെയറുകള്‍ പഠിക്കാം. യോഗ്യത പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്ന 40 പേര്‍ക്കാണ് അവസരം.

ക്ലൗഡ് കമ്പ്യൂട്ടിങ്ങ്

ക്ലൗഡ് കോണ്‍സെപ്റ്റുകള്‍, ആമസോണ്‍ വെബ് സര്‍വീസ് സേവനങ്ങള്‍, സെക്യൂരിറ്റി, ആര്‍ക്ക്‌ടെക്ച്ചര്‍ എന്നിവയെ പറ്റിയുള്ള പഠനം.

2019, 2020, 2021, 2022 എന്നീ വര്‍ഷങ്ങളില്‍ ബി.ടെക്, എം.ടെക്, ബി.എസ്സി, ബി.സി.എ, എം.സി.എ വിജയിച്ചവര്‍.

ഫുള്‍സ്റ്റോക്ക് ഡെവലപ്പര്‍

ഡാറ്റാബേസുകള്‍, സെര്‍വറുകള്‍, സിസിറ്റം എന്‍ജിനീയറിങ്ങ്, ക്ലയന്റുകള്‍ എന്നിവയുടെ എല്ലാ ജോലികളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന എന്‍ജിനീയറാണ് ഫുള്‍ സ്റ്റാക്ക് ഡവലപ്പര്‍. ഡാറ്റ കൈകാര്യം ചെയ്യുന്നതിനും അല്‍ഗോരിതങ്ങളും ബിസിനസ്സ് ലോജിക്കും കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിലൂടെ പഠിക്കാം.

സൈബര്‍ സെക്യൂരിറ്റി

കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍, മൊബൈല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക് സിസ്റ്റങ്ങള്‍, നെറ്റ് വര്‍ക്കുകള്‍, ഡാറ്റ എന്നിവ പ്രതിരോധിക്കുന്ന രീതിയാണ് സൈബര്‍ സുരക്ഷ. ഇത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെക്യൂരിറ്റി അല്ലെങ്കില്‍ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നും അറിയപ്പെടുന്നു. 2019, 2020,2021 ബി.സി.എ, എം.സി.എ, എംടെക്, ബി.എസ്.സി/ എം.എസ്.സി ബിരുദധാരികള്‍ക്ക് ഈ കോഴ്‌സ് ചെയ്യാം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്ങ്

എന്‍ജിനീയറിങ്ങ് ബിരുദത്തോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിക്കുന്നതിലൂടെ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സജ്ജരാക്കാന്‍ കഴിയും. എന്‍.എസ്.ക്യു.എഫ്. അനുസൃതമായ ലെവല്‍ 7 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പഠിക്കാം.മെഷീന്‍ ലേണിങ്ങിന്റെ അടിസ്ഥാന പാഠങ്ങളും ഡീപ് ലേണിങ്ങ്, റീ ഇന്‍ഫോഴ്‌സ്ഡ് ലേണിങ് തുടങ്ങിയ കാര്യങ്ങളും മനസ്സിലാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!