Reshmi Thamban

Reshmi Thamban
Sub Editor, Nownext

പോളി ടെക്‌നിക്ക് പഠനത്തെ കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അധികമാർക്കും വലിയ പിടിയൊന്നുമില്ല. സിനിമകളിൽ ശ്രീനിവാസൻ പറഞ്ഞപ്പോൾ യന്ത്രങ്ങളുടെ പ്രവർത്തന രീതിയായിരുന്നു പോളി ടെക്‌നിക്ക് എങ്കിൽ പിന്നീട് പോളിയുടെ ടെക്നിക്കുകൾ മാത്രമായി അത് മാറി. മനസിലാക്കേണ്ടത്, അനന്തമായ സാധ്യതകളുള്ള, ലോകം മുഴുവനുള്ള ടെക്‌നിഷ്യൻമാരുടെ ഗാപ് നികത്താൻ പോന്നതാണ് പോളി ടെക്‌നിക്ക് കോഴ്സുകൾ. മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ എന്നീ വിഷയങ്ങളിൽ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ പോളിടെക്‌നിക്കുകളിൽ നിന്നും ഡിപ്ലോമ ലഭിച്ചിരുന്നതെങ്കിൽ ഇന്നത് 23 ൽ അധികം കോഴ്സുകളായി വളർന്നു കഴിഞ്ഞു. വനിതകൾക്ക് വേണ്ടിയുള്ള വിമൻസ് പോളികളും ഇന്ന് കേരളത്തിലുണ്ട്. 

polytechnic

All India Council for Technical Education (AICTE) അതായത് AICTE യുടെ കീഴിലാണ് പോളിടെക്‌നിക്കുകൾ പ്രവർത്തിക്കുന്നത്. ത്രിവത്സര ഡിപ്ലോമകളാണ് പോളി ടെക്‌നിക്കുകളിൽ നിന്നും ലഭിക്കുക. പത്താം ക്ലാസ് പാസ് ആണ് യോഗ്യത. +2 സയൻസ് പഠിച്ചവർക്ക്, അതായത് ഫിസിക്സ് കെമിസ്ട്രി, മാത്‍സ് എന്നിവ പ്രധാന വിഷയങ്ങളായി പഠിച്ചവർക്ക്, ഡിപ്ലോമ സെക്കന്റ് ഇയറിലേക്ക് ലാറ്ററൽ എൻട്രിയും (Lateral Entry to Diploma 2nd year)ഉണ്ട്. അതിനായി 10 % സംവരണവുമുണ്ട്. ടെക്‌നിക്കൽ ഹൈ സ്കൂളിൽ പഠിച്ചവർക്കും 10 % സംവരണം പോളി ടെക്‌നിക്കുകളിൽ ലഭിക്കും. 

പോളി ടെക്‌നിക്ക് ഡിപ്ലോമ കഴിഞ്ഞവർക്ക് LET (Lateral Entry Test) അഥവാ Lateral Entry Test പാസായിക്കഴിഞ്ഞാൽ ബിടെക്കിന് സെക്കന്റ് ഇയറിലേക്ക് ലാറ്ററൽ എൻട്രി ലഭിക്കും. 10% സീറ്റുകൾ ഡിപ്ലോമ കഴിഞ്ഞവർക്കായി സംവരണം ചെയ്യപ്പെട്ടവയാണ്. ജൂൺ മാസങ്ങളിലാണ് എക്സാം നടക്കുക. ഏത് എഞ്ചിനീയറിംഗ് ബ്രാഞ്ച് ആണോ അതിനനുസരിച്ചായിരിക്കും LET യുടെ സിലബസ്. ഡിപ്ലോമ കഴിഞ്ഞ് NATIONAL BOARD OF ACCREDITATION (NBA) അഥവാ NBA എന്ന എക്സാം പാസാവുകയാണെങ്കിൽ ടെക്‌നിഷ്യൻസിന് ഇന്റർനാഷണൽ സ്റ്റാൻഡേർഡോടുകൂടി വിദേശ രാജ്യങ്ങളിൽ തൊഴിലെടുക്കാനുള്ള അവസരവും ലഭിക്കും.

poly technic

കോഴ്‌സുകളിലേക്ക് കടന്നാൽ എല്ലാ പോളികളിലും വളരെ കോമണായി കണ്ടുവരുന്ന മെക്കാനിക്കൽ, സിവിൽ, എലക്ട്രിക്കൽ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ കോഴ്സുകൾക്ക് പുറമെ, വളരെ അപൂർവമായ, Diploma in Printing Technology പോലുള്ള കോഴ്സുകളുമുണ്ട്. പ്രിന്റിങ് ടെക്നോളോജിയെക്കുറിച്ചുള്ള കൂടുതലറിയേണ്ടവർക്ക് വിശദമായ വീഡിയോയുടെ താഴെ കൊടുത്തിട്ടുണ്ട്. Diploma in Textile Technology ,Diploma in Chemical Engineering , തുടങ്ങിയ കോഴ്സുകളും കേരളത്തിലെ പോളികളിൽ നിലവിലുണ്ട്. 

Diploma in Commercial Practice എന്നൊരു കോഴ്സ് കേരളത്തിലെ ചില പോളികളിൽ നിലവിലുണ്ട്. കോമേഴ്‌സുമായി ബന്ധപ്പെട്ട കോഴ്സ് ആണിത്. +2 കോമേഴ്‌സ് പഠിക്കാതെ ബികോമിലേക്ക് ഒരു ലാറ്ററൽ എൻട്രി ഈ കോഴ്സ് വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. judges, ന്റെയും IAS/IPS officers ന്റെയും confidential assistant (Confidential assistants of Judges, IPS/IAS Officers) ന്റുമാരായി ജോലിയിൽ പ്രവേശിക്കാൻ diploma in commercial practice അവസരമൊരുക്കും. Diploma in Computer Application and Business Management (CABM) അഥവാ CABM കോമേഴ്‌സുമായി ബന്ധപ്പെട്ട മറ്റൊരു കോഴ്സ് ആണ്. 

poly technic

പോളിടെക്‌നിക്കുകാർക്ക് സർക്കാർ മേഖലയിൽ തന്നെ ജോലി സാധ്യതകൾ വളരെ ഏറെയാണ്. Indian Railway,, HMT, KSRT, Water Authority, PWD തുടങ്ങിയ തൊഴിൽ സാധ്യതകളുണ്ട്. L&T, Kirloskar Ltd, Tata Motors തുടങ്ങിയ പ്രൈവറ്റ് സ്ഥാപനങ്ങളിലും പോളിടെക്‌നിക്കുകാർക്ക് ജോലി സാധ്യതയുണ്ട്. 

കഴിഞ്ഞിട്ടില്ല. ഇന്ത്യൻ റയിൽവേയിൽ Loco Pilot ആവാനുള്ള ക്വാളിഫിക്കേഷൻ( Diploma in Mechanical/Electrical/Automobile) mechanical/electrical/automobile എന്നിവയിലേതെങ്കിലുമുള്ള ഡിപ്ലോമയാണ്. 

loco pilot

ഐ ടി ഐ കളിൽ, ടെക്‌നിക്കൽ ഹൈ സ്കൂളുകളിൽ, പോളിടെക്‌നിക്കുകളിൽ, എഞ്ചിനീയറിംഗ് കോളേജുകളിൽ ഒക്കെ അധ്യാപകരാവാനും(Teacher in ITI’s, Technical High Schools, Polytechnics, Engineering Colleges) കൂടാതെ ടെക്നിക്കൽ ഹൈ സ്കൂളുകളിൽ Demonstrator, Instructor,Draftsman തുടങ്ങിയ തസ്തികകളിലേക്കുമുള്ള യോഗ്യത പോളിടെക്‌നിക്ക് ഡിപ്ലോമയാണ്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്സുള്ള ഒരു കോളേജിൽ മിനിമം അഞ്ച് ഡെമോൺസ്‌ട്രേറ്ററുടെയോ, ഡ്രാഫ്റ്റ്‌സ്മാന്റെയോ ആവശ്യമുണ്ട്. ഇവയൊക്കെത്തന്നെയും ഒരു ഹൈ സ്കൂൾ അധ്യാപകന്റെ അത്ര തന്നെ സാലറി നൽകുന്ന അവസരങ്ങളാണ്. 

ഇനിയുമുണ്ട്. വെഹിക്കിൾ ഇൻസ്‌പെക്ടർ ആവാനുള്ള യോഗ്യതയും മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ അല്ലെങ്കിൽ ഓട്ടോ മൊബൈൽ എഞ്ചിനീറിങ്ങിൽ ഉള്ള ഡിപ്ലോമയാണ്. കൂടാതെ ഏതെങ്കിലുമൊരു അംഗീകൃത ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും വാഹനമോടിക്കാനുള്ള ലൈസൻസും ആവിശ്യമാണ്. Qualification for Vehicle Inspector: Diploma in Mechanical/ Automobile Engineering, 1 Year experience in a certified automobile workshop & License

auto mobile engineering

സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞവരാണെങ്കിൽ ചെറിയ വീടുകൾ, കെട്ടിടങ്ങൾ, ഹൈവേകൾ, തുരങ്കങ്ങൾ തുടങ്ങി സ്റ്റേഡിയങ്ങൾ വരെ നിർമിക്കുന്നതിൽ സാദ്ധ്യതകൾ അനവധിയാണ്. PWD, Water Authority, Indian Railway, National Highway ,Construction, Structural Engineering , Transporting Engineering . Water Resource Management എന്നിവിടങ്ങളിലൊക്കെ സാദ്ധ്യതകൾ വേറെയുമുണ്ട്. 

പോളിടെക്‌നിക്കുകളിലെ പഠനം വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കാൻ പോന്നവയല്ല. സർക്കാർ പോളികളിൽ അഡ്മിഷൻ സമയത്തെ തുക കൂടാതെ സെമെസ്റ്ററുകൾക്ക് 1000 രൂപയ്ക്കടുപ്പിച്ചാണ് ഫീ വരുന്നത്. പ്രൈവറ്റ് പോളികളിൽ വാർഷിക ഫീ 22500 രൂപയും, മാനേജ്‌മന്റ് സീറ്റുകൾക്ക് 40000 രൂപയോളവുമാണ്.

Fee Structure

Govt. Polytechnics: 1000/- per semester

Self Finance: 22500/- Annually

Management Quota: 40000/- Annually 

അതിരുകളില്ലാത്ത സാധ്യതയാണ് പോളിടെക്‌നിക്കുകൾ നൽകുന്നത്. ലോകത്തെവിടെയും ജോലി ചെയ്യാനുള്ള അവസരം 3 വർഷത്തെ ഡിപ്ലോമ നമുക്ക് നൽകും. പത്ത് കഴിഞ്ഞ്, +2 കഴിഞ്ഞ് ഇനിയെന്ത് എന്നാലോചിച്ച് തല പുകയ്ക്കുകയാണെങ്കിൽ പോളി ടെക്‌നിക്കിന്റെ സാദ്ധ്യതകൾ മനസിലാക്കുക. അവസരങ്ങളുടെ ഒരു ലോകം തന്നെ നിങ്ങൾക്ക് മുന്നിൽ തുറന്നുകിടപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!