പ്ലസ് ടുഡിഗ്രി പഠനത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത ഭാവി ഉറപ്പാക്കുന്ന കോഴ്‌സുകള്‍, അവ പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് അടുത്തറിയാന്‍ ഇതാ ഒരു സുവര്‍ണാവസരം. കേരളത്തിലെ പ്രമുഖ ബിസിനസ് മാസികയായ എന്റെ സംരംഭവും എന്റെ സംരംഭം ഇവന്റ്‌സും സംയുക്തമായി നൌനെകസ്റ്റിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എഡ്യു നെക്സ്റ്റ് എക്‌സ്‌പോയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ കരിയര്‍ തിരഞ്ഞെടുക്കാനുള്ള അവസരമൊരുങ്ങുന്നത്. മെയ് 7ന് എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ നിന്നും നാല്‍പ്പതോളം പ്രമുഖ സ്ഥാപനങ്ങള്‍ എഡ്യു നെക്സ്റ്റ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്.

സുരക്ഷിതമായ പ്രൊഫഷണല്‍ കോഴ്‌സുകള്‍, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കയ്ക്കും സംശയങ്ങള്‍ക്കുമുള്ള ഉത്തരം കൂടിയാണ് എഡ്യു നെക്‌സ്റ്റ് എഡ്യുക്കേഷന്‍ എക്‌സ്‌പോ. സുരക്ഷിത ഭാവി ലക്ഷ്യമിടുന്ന 5000 വിദ്യാര്‍ത്ഥികള്‍ ഈ മേളയിലെത്തും. പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും എഡ്യുക്കേഷണല്‍ ആക്ടിവിസ്റ്റുമായ മധു ഭാസ്‌കരന്‍ നേതൃത്വം നല്‍കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് എഡ്യുനെക്സ്റ്റിന്റെ ഭാഗമായി നടക്കുന്നുണ്ട്. 500 വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത സെഷനില്‍ സൗജന്യമായി  പങ്കെടുക്കാന്‍ സാധിക്കും. കരിയര്‍ സെഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 500 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും തിരഞ്ഞെടുക്കുന്ന മൂന്ന് പേര്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കും.

SSLC മുതല്‍ ബിരുദധാരികള്‍ വരെയുള്ള തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപ വരെ മൂല്യമുള്ള IT കോഴ്സുകള്‍ സൗജന്യമായി നേടാന്‍ സാധിക്കും. ഇതിനു പുറമേ ഒട്ടേറെ സമ്മാനങ്ങളും എഡ്യുനെക്സ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് നേടാനുള്ള  അവസരം സംഘാടകര്‍ഒരുക്കിയിട്ടുണ്ട്.

കരിയര്‍ ഗൈഡന്‍സ് ക്ലാസിലേക്കും മേളയിലേക്കുമുള്ള പ്രവേശനവും രെജിസ്‌ട്രേഷനും തികച്ചും സൗജന്യമാണ്. എഡ്യുക്കേഷന്‍ എക്‌സ്‌പോയില്‍ സ്റ്റാള്‍ രെജിസ്റ്റര്‍ ചെയ്യുവാനും പേര് രെജിസ്റ്റര്‍ ചെയ്യുവാനും ഈ ലിങ്ക് ഉപയോഗപ്പെടുത്തുക – https://goo.gl/forms/6e94XypA4BtC4MiG3 . എഡ്യുനെക്‌സ്റ്റ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അഗമാകുവാന്‍ ഈ ലിങ്ക് ഉപയോഗപ്പെടുത്തുക – https://chat.whatsapp.com/FFSmT7QSqyGAYvhkfzs3Yn . വിശദ വിവരങ്ങള്‍ക്ക് – 8848085572, 9995185190, 9562131105

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!