• ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 നവംബർ ഇരുപത്തെട്ടു മുതലാരംഭിക്കുന്ന രണ്ടാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ, അഞ്ചാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ എന്നിവക്ക് 2022 ഒക്ടോബർ ഇരുപത്തഞ്ചു മുതൽ നവംബർ ഏഴു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ പത്തു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി നവംബർ പതിനാലു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • എം ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 ഡിസംബർ അഞ്ചു മുതലാരംഭിക്കുന്ന എം ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ഒക്ടോബർ ഇരുപത്തൊന്നു മുതൽ മുപ്പത്തൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ രണ്ടു വരെയും, 335/- രൂപ സൂപ്പർഫൈനോടുകൂടി നവംബർ മൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • എം ഫിൽ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 ഡിസംബർ അഞ്ചു മുതലാരംഭിക്കുന്ന എം ഫിൽ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക്‌ 2022 ഒക്ടോബർ ഇരുപത്തൊന്നു മുതൽ മുപ്പത്തൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ രണ്ടു വരെയും, 335/- രൂപ സൂപ്പർഫൈനോടുകൂടി നവംബർ മൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.