Reshmi Thamban

Reshmi Thamban
Sub Editor, Nownext

ആരാണ് ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ? എന്താണ് ഒരു ഹെൽത്ത് ഇൻസ്‌പെക്ടറുടെ റോൾ? പേരിലുള്ളത് പോലെ തന്നെ വിവിധ സ്ഥാപനങ്ങളിലെ ഹെൽത്തും സാനിറ്റേഷനുമൊക്കെ പരിശോധിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള പ്രൊഫെഷണൽ ആണ് ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ. ഭക്ഷണ കാര്യങ്ങൾ പരിശോധിക്കാൻ വരുന്ന ഫുഡ് ഇൻസ്‌പെക്ടറെ പോലെ ആരോഗ്യകാര്യങ്ങൾ പരിശോധിക്കാൻ വരുന്ന, അഥവാ നിർദേശിക്കപ്പെട്ടിട്ടുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടില്ല എന്ന് പരിശോധനയിൽ ബോധ്യപ്പെട്ടാൽ നടപടിയെടുക്കാൻ അധികാരമുള്ളവരാണ് ഹെൽത്ത് ഇൻസ്‌പെക്ടർമാർ. ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ ജോലി നോക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾക്ക് വേണ്ടിയും സംസ്ഥാന സർക്കാരിന് വേണ്ടിയുമാണ്. അത്യാവശ്യം നല്ല പവറുള്ള ആൾക്കാരാണെന്ന് മനസ്സിലായില്ലേ? ഇന്ന് എങ്ങനെ ഒരു ഹെൽത്ത് ഇൻസ്പെക്ട്ടറാവാം, എവിടെ പഠിക്കാം? കരിയർ സാധ്യത എന്തൊക്കെ എന്നുള്ള കാര്യങ്ങൾ നമുക്ക് നോക്കാം. 

health inspector

Diploma in Health Inspector കോഴ്സ് പഠിച്ചാൽ നിങ്ങൾക്കും ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ ആവാം. +2 ആണ് യോഗ്യത. അതും ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച് 50 % മാർക്ക് നേടിയിരിക്കണം. 1 മുതൽ 3 വർഷം വരെ കാലാവധിയുള്ള ഡിപ്ലോമ കോഴ്സുകളുണ്ട്. സ്ഥാപനങ്ങൾക്കനുസരിച്ച് എലിജിബിലിറ്റി ക്രൈറ്റീരിയ മാറുന്നത് പോലെ തന്നെ കോഴ്സ് കാലാവധിയിലും വ്യത്യാസമുണ്ട്. മുനിസിപ്പൽ കോർപറേഷനുകളിൽ, ഹോട്ടലുകളിൽ, മെഡിക്കൽ ബോഡികളിൽ, ഡായഗ്നോസ്റ്റിക് സെന്ററുകളിൽ, ലബോറട്ടറികളിൽ ഒക്കെ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സ് കഴിഞ്ഞവർക്ക് അവസരമുണ്ട്. റെസ്റ്റോറന്റുകളും, സ്കൂളുകളും, പബ്ലിക് പൂളുകളും, നഴ്സിംഗ് ഹോമുകളും ഡേകെയർ സെന്ററുകളുമൊക്കെ ഇൻസ്പെക്ട് ചെയ്ത് ഹെൽത്ത് എൻഷ്വർ ചെയ്യുക എന്നതാണ് ഡ്യൂട്ടി. 

ഒരു ഹെൽത്ത് ഇൻസ്പെക്ടർക്ക്, 

Research Skills

Analytical Skills

Communication Skills

Honesty

Communication Skills

Strong Memory

Investigative Skills

Decision-Making

തുടങ്ങിയ സ്‌കിൽസ് ഉണ്ടായിരിക്കണം.  ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സ് പഠിച്ചാൽ 

Laboratory Assistant

Medical Assistant

Multipurpose Health Worker

Field assistant

Medical health assistant,

Food inspector, 

Sanitation inspector

തുടങ്ങിയ കരിയർ സാധ്യതകൾ കൂടിയുണ്ട്. 

മഹാമാരികളുടെയും സമൂഹവ്യാപനത്തിന്റെയുമൊക്കെ ഈ കാലത്ത് ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് വലിയ സാധ്യതകളാണുള്ളത്. സേഫ് ആയിരിക്കുക, സേഫ്റ്റി ഉറപ്പുവരുത്തുക എന്നുള്ളത് അത്യാവശ്യമായിരിക്കുന്ന ഈ കാലത്ത് ഒരു ഹെൽത്ത് ഇൻസ്പെക്ടർക്ക് വലിയ റോളുണ്ട്. ഡിപ്ലോമ കഴിഞ്ഞവർക്ക് ഉപരിപഠന സാധ്യതകളും ധാരാളമുണ്ട്. ബി എസ് സി, എം എസ് സി, കൂടാതെ മറ്റ് ഡോക്ടറൽ ഡിഗ്രികളും ചെയ്യാവുന്നതാണ്. 

ഇന്ത്യയിലെ തന്നെ മികച്ച സ്ഥാപനങ്ങളായ 

Calorx Teachers University, Ahmedabad

JS University, Shikohabad

Jigyasu Academy, Dwarka

Delhi Paramedical and Management Institute, New Delhi

AIIPPHS, Delhi

DIPS Paramedical & Management Institute, New Delhi

School of Health inspector, Thiruvananthapuram

PT MGI),Thiruvananthapuram  Pattom Thanu Pillai Group of Institutions, Thiruvananthapuram

എന്നിവിടങ്ങളിലൊക്കെയും കേരളത്തിലെ വിവിധ പാരാമെഡിക്കൽ ഇൻസ്റിറ്റ്യൂകളിലും ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സ് പഠിക്കാം. 

എക്‌സ്‌പീരിയൻസ് അനുസരിച്ചാണ് ഒരു ഹെൽത്ത് ഇൻസ്‌പെക്ടറുടെ ശമ്പളം നിശ്ചയിക്കപ്പെടുന്നത്. തുടക്കക്കാർക്ക് രണ്ടര ലക്ഷം മുതൽ മൂന്നേമുക്കാൽ ലക്ഷം വരെയാണ് വാർഷിക വരുമാനമെങ്കിൽ, അഞ്ച് വർഷം വരെ എക്‌സ്‌പീരിയൻസ് ഉള്ളവർക്ക് ആർ ലക്ഷത്തിൽപരം വരെ വാർഷിക വരുമാനം ലഭിക്കും. സർക്കാർ മേഖലയിലും സർക്കാർ ഇതര മേഖലയിലും ഒരേപോലെ അവസരമുള്ള മികച്ച കരിയറാണ് ഹെൽത്ത് ഇൻസ്‌പെക്ടർ.