Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

ആർമി, നേവി, എയർ ഫോഴ്സ് തുടങ്ങിയ ഇന്ത്യൻ സായുധ സേനയിൽ ഓഫീസർ ആവുക എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ചില എളുപ്പമല്ലാത്ത ഘട്ടങ്ങൾ കടന്നുചെല്ലേണ്ടതുണ്ട്. ആദ്യ ഘട്ടം എൻ ഡി എ എക്‌സാം(NDA EXAM) ആണ്. രണ്ടാം ഘട്ടം അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പ്രായോഗിക – അഭിമുഖ പരീക്ഷകളും. എന്താണ് എൻ ഡി എ എക്‌സാം? ആർക്കൊക്കെ ഈ ഒരു എക്‌സാം എഴുതാനുള്ള അവസരമുണ്ട്? എത്രയാണ് ഏജ് ലിമിറ്റ്? എന്താണ് എസ് എസ് ബി? എസ് എസ് ബി ഇന്റർവ്യൂ എങ്ങനെയാണ് കണ്ടക്ട് ചെയ്യുന്നത്? 5 ദിവസം നീണ്ടു നിൽക്കുന്ന എസ് എസ് ബി ഇന്റർവ്യൂ പ്രോസസുകൾ എന്തൊക്കെയാണ്? സെലക്ഷൻ എങ്ങനെയാണ് തുടങ്ങി എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇവിടെ നിങ്ങൾക്ക് ലഭിക്കും.

What is NDA Exam?

എന്താണ് എൻ ഡി എ എക്‌സാം? യു പി എസ് സി, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിവരുന്ന ഒരു നാഷണൽ ലെവൽ എൻട്രൻസ് എക്‌സാം ആണ് എൻ ഡി എ എക്‌സാം. എൻ ഡി എ എന്നാൽ നാഷണൽ ഡിഫെൻസ്‌ അക്കാദമി എന്നാണ് അർത്ഥമാക്കുന്നത്. ഇന്ത്യൻ ആർമി, നേവി, എയർ ഫോഴ്സ് എന്നിവയിൽ ഓഫീസർ ആവുന്നതിന് ഉദ്യോഗാർത്ഥികൾ എഴുതിയിരിക്കേണ്ട പരീക്ഷയാണിത്. ഓഫീസർ പോസ്റ്റിലേക്ക് നിയമനം ലഭിക്കുന്നതിനുള്ള ആദ്യഘട്ടമാണ് ഈ എഴുത്തുപരീക്ഷ, അതിന്റെ രണ്ടാം ഘട്ടമാണ് എസ് എസ് ബി ഇന്റർവ്യൂ, അഥവാ സർവീസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂ. അതിനെക്കുറിച്ച് വിശദമായി അടുത്ത വീഡിയോകളിൽ പറയാം. എൻ ഡി എ എക്‌സാം  എല്ലാ വർഷവും രണ്ട് തവണയാണ് യു പി എസ് സി കണ്ടക്ട് ചെയ്ത് വരുന്നത്. മെയ്, അതുപോലെ സെപ്തംബർ മാസങ്ങളിലാണ് എക്സാം നടക്കുക. 

How to become an NDA officer? explained in Malayalam

Who can Write the Exam?

ആർക്കൊക്കെ ഈ പരീക്ഷ എഴുതാൻ കഴിയും? എൻ ഡി എ എക്‌സാം എഴുതുന്നതിനുള്ള യോഗ്യത +2 ആണ്. 60 % മാർക്കോടുകൂടി +2 പാസായിരിക്കണം. അതിൽ തന്നെ ആർമിയിലേക്ക് ഒഴികെ, നേവിയിലേക്കും, എയർ ഫോഴ്‌സിലേക്കും അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ +2 വിനു ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. ഏറ്റവും ഇമ്പോർട്ടന്റ്, ഇതിനൊരു ഏജ് ലിമിറ്റ് ഉണ്ട്. 16 .5 വയസിനും 19 .5 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ ഈ ഒരു പരീക്ഷ എഴുതാൻ സാധിക്കൂ. അപേക്ഷ സമർപ്പിക്കേണ്ട തീയതിക്കുള്ളിൽ ഇത്ര വയസേ പാടുള്ളൂ എന്നാണ് നിബന്ധന. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരീക്ഷ എഴുതാൻ സാധിക്കും. അവിടെ ഫിസിക്കൽ സ്റ്റാൻഡേർഡ്‌സ് മാത്രം മാച്ച് ആയാൽ മതി. 

ആൺകുട്ടികൾക്കിത് 157 സെന്റിമീറ്ററും പെൺകുട്ടികൾക്ക് 152 സെന്റിമീറ്ററുമാണ്. അതിൽ തന്നെ നേവിയിൽ ജോയിൻ ചെയ്യാനുദ്ദേശിക്കുന്നവർക്ക് കാലുകളുടെ നീളം 99 സെന്റിമീറ്ററിനും 120 സെന്റിമീറ്ററിനും ഇടയിലായിരിക്കണം. തുടയുടെ നീളം 64 സെന്റിമീറ്ററുണ്ടായിരിക്കണം. കൂടാതെ സിറ്റിംഗ് പൊസിഷനിൽ ഇവരുടെ ഹൈറ്റ് 81.5 സെന്റി മീറ്റർ മുതൽ 96 സെന്റിമീറ്റർ വരെ ആയിരിക്കുകയും വേണം. 

How to become an NDA officer? explained in Malayalam

Exam Details

എക്‌സാം എങ്ങനെയാണെന്നതിലേക്ക് വന്നാൽ, എൻ ഡി എ എക്‌സാമിന്‌ രണ്ട് പേപ്പറുകളാണുള്ളത്. ഫസ്റ്റ് പേപ്പർ മാത്തമാറ്റിക്സ് ആണ്, സെക്കന്റ് പേപ്പർ ജനറൽ എബിലിറ്റി ടെസ്റ്റ് അഥവാ GAT ആണ്. ഇതിൽ മാത്തമാറ്റിക്സിൽ രണ്ടര മാർക്ക് വീതമുള്ള 120 ചോദ്യങ്ങളാണുണ്ടാവുക, അകെ 300 മാർക്ക്. ഓരോ തെറ്റുതരത്തിനും 0.83 മാർക്ക് വീതം നെഗറ്റീവ് മാർക്കിങ്ങുമുണ്ട്. GAT യിൽ അകെ 4 മാർക്ക് വീതമുള്ള 150 ചോദ്യങ്ങളുണ്ടാവും. അകെ മാർക്ക് 600 ആയിരിക്കും. ഇവിടെ നെഗറ്റീവ് മാർക്ക് 1.33 മാർക്ക് ആണ്. വൺ തേർഡ് ആണ് രണ്ട് പേപ്പറിലും ഓരോ തെറ്റുതരത്തിനും ഡിഡക്റ്റ് ചെയ്യുന്നത്.

ജനറൽ എബിലിറ്റി പേപ്പറിൽ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങളുമുണ്ടയിരിക്കും. ഇംഗ്ലീഷിൽ നിന്നും അകെ 50 ചോദ്യങ്ങൾ, 200 മാർക്ക്, ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളിൽ നിന്നും യഥാക്രമം 100 , 80 മാർക്കുകൾക്കുള്ള ചോദ്യങ്ങൾ എന്നിങ്ങനെയാണ് ഉണ്ടാവുക. ഓരോ വിഷയത്തിലും 25 % മാർക്ക് സ്കോർ ചെയ്താലാണ് ക്വാളിഫൈഡ് ആവുക. 100 രൂപയാണ് അപേക്ഷ ഫീ വരുന്നത്. പെൺകുട്ടികൾക്കും എസ് സി/ എസ് ടി വിഭാഗത്തിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കും അപേക്ഷ ഫീ ഇല്ല. 

How to become an NDA officer? explained in Malayalam

റിട്ടേൺ എക്‌സാമിന്‌ ശേഷമാണ് ഇന്റർവ്യൂ, മെഡിക്കൽ ടെസ്റ്റ് തുടങ്ങിയ ഘട്ടങ്ങൾ വരുന്നത്. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന എസ് എസ് ബി ഇന്റർവ്യൂ ആണ് അതിലേറ്റവും പ്രധാനപ്പെട്ടത്. (References: 5- Day SSB Interview Procedure-A complete Guide)

Read More : എസ് എസ് ബി ഇന്റർവ്യൂ ഒന്നാം ദിനം; അറിയേണ്ടതെല്ലാം