Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

ആർമിയിലെ നേവിയിലും എയർ ഫോസിലുമൊക്കെ ഓഫീസർ അവൻ എൻ ഡി എ എക്സാം കഴിഞ്ഞാൽ പിന്നെയുള്ള തൊട്ടടുത്ത ഘട്ടമാണ് എസ് എസ് ബി ഇന്റർവ്യൂ. എസ് എസ് ബി എന്നാൽ സർവീസ് സെലക്ഷൻ ബോർഡ് എന്നാണ് അർഥം. പലരും ഇതിനെ ശശാസ്ത്ര സീമ ബൽ എന്ന് പറഞ്ഞുകേൾക്കാറുണ്ട്. ശശാസ്ത്ര സീമ ബൽ വേറെ തന്നെ ഒരു പോലീസ് ഫോഴ്സ് ആണ്. എൻ ഡി എ എക്‌സാം കഴിഞ്ഞുള്ള സെലക്ഷൻ നടത്തുന്ന സർവീസ് സെലക്ഷൻ ബോർഡുമായി ഒരുപാട് അന്തരമുണ്ട് അതിന്. എസ് എസ് ബി ഇന്റർവ്യൂവിലേക്ക്(SSB INTERVIEW) തന്നെ വരാം. 5 ദിവസം നീണ്ട് നിൽക്കുന്ന ഒരു പ്രോസസ്സ് ആണ് എസ് എസ് ബി ഇന്റർവ്യൂ. എൻ ഡി എ എക്‌സാം ക്വാളിഫൈഡ് ആയ ആളുകൾക്കാണ് ഇന്റർവ്യൂ കാർഡ് ലഭിക്കുക. കാർഡിൽ എന്ന്, എവിടെ, എപ്പോൾ റിപ്പോർട്ട് ചെയ്യണമെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാവും. അതിനനുസരിച്ച് നിങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട കേന്ദ്രത്തിലേക്ക് കൃത്യ സമയത്ത് തന്നെ എത്തിച്ചേരുക.

Reporting

റിപ്പോർട്ടിങ് കേന്ദ്രത്തിലെത്തിയാൽ ആദ്യം ഡോക്യുമെന്റ് വെരിഫിക്കേഷൻ നടക്കും. ശേഷം 8 മുതൽ 10 വരെയുള്ള ഗ്രൂപ്പുകളായി തിരിച്ച് ചെസ്റ്റ് നമ്പർ ഇഷ്യൂ ചെയ്യുകയും ചെയ്യും. അവിടെ പി ഐ ക്യൂ അഥവാ പേർസണൽ ഇൻഫോർമേഷൻ കോസ്റ്റ്യനയർ എന്ന ഫോം ഫിൽ ചെയ്യേണ്ടതുണ്ട്. അത് ഫിൽ ചെയ്യുക എന്നതാണ് അടുത്ത പടി. ഉദ്യോഗാർഥികളുടെ അക്കമഡേഷനും അവിടെ തന്നെ ആയിരിക്കും ഒരുക്കിയിട്ടുണ്ടാവുക. ചില ഉദ്യോഗാർത്ഥികൾക്ക് റിപ്പോർട്ടിങ് ദിവസം പ്രത്യേകിച്ച് ആക്ടിവിറ്റികളൊന്നും തന്നെ ഉണ്ടാവില്ല. പക്ഷെ രാവിലെ 7 മണിയൊക്കെയാണ് നിങ്ങൾക്ക് റിപ്പോർട്ടിങ് ടൈം ആയി കിട്ടുന്നത് എങ്കിൽ അന്ന് തന്നെ ആയിരിക്കും ഇന്റർവ്യൂവിന്റെ ഒന്നാം ദിവസത്തെ പ്രോസസ്സുകൾ നടക്കുന്നത്. ഇന്റർവ്യൂവിന്റെ ഒന്നാം ദിനം എന്തൊക്കെ പ്രോസസുകളാണ് ഉള്ളത് എന്ന് നോക്കാം. 

How to become an NDA officer? explained in Malayalam

Screening Test

ഒന്നാം ദിവസത്തെ റെസ്റ്റിനെ സ്ക്രീനിംഗ് ടെസ്റ്റ് എന്നാണ് പറയുന്നത്. ഈ സ്ക്രീനിംഗ് ടെസ്റ്റാണ് രണ്ടാം ദിവസത്തേക്കുള്ള ഉദ്യോഗാർത്ഥിയുടെ എൻട്രി തീരുമാനിക്കുന്നത്. സ്ക്രീനിംഗ് ടെസ്റ്റിൽ രണ്ട് ഘട്ടങ്ങളുണ്ട്. ഒന്നാമത്തേത് ഓ ഐ ആർ അഥവാ ഓഫീസർസ് ഇന്റെലിജൻസ് റേറ്റിംഗ് ടെസ്റ്റ്. ഇതൊരു വെർബൽ ആൻഡ് നോൺ വെർബൽ ടെസ്റ്റ് ആണ്. ഉദ്യോഗാർഥികളുടെ റീസണിങ് എബിലിറ്റി എത്രത്തോളമുണ്ട് എന്നാണ് ഇവിടെ പരിശോധിക്കുന്നത്. 

READ MORE : ആർമി, നേവി, എയർ ഫോഴ്സ്; ഓഫീസർ ആവുന്നത് എങ്ങനെ?

അടുത്ത ഘട്ടം പി പി ഡി ടി അഥവാ പിക്ചർ പെർസെപ്ഷൻ ആൻഡ് ഡിസ്കഷൻ ടെസ്റ്റ് ആണ്. 30  സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു ചിത്രം സ്‌ക്രീനിൽ തെളിയുകയും 4 മിനിറ്റുകൾക്കുള്ളിൽ ആ ചിത്രത്തെ ആസ്പദമാക്കി ഒരു കഥ എഴുതുകയുമാണ് ആദ്യം ചെയ്യേണ്ടത്. അതിനു ശേഷം ഉദ്യോഗാർത്ഥികളെ ഗ്രൂപ്പ് ഡിസ്കഷന് വേണ്ടി, വീണ്ടും 12 മുതൽ 15 പേര് വരെയുള്ള ഗ്രൂപ്പുകളാക്കി തിരിക്കും. സെമി സർക്കിൾ രീതിയിൽ ഇവരെ ഇരുത്തുകയും ചെസ്റ്റ് നമ്പറിന്റെ അടിസ്ഥാനത്തിൽ അവരവരുടെ കഥകൾ നരേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. എല്ലാവരുടെയും കഥകൾ പറഞ്ഞുകഴിഞ്ഞാൽ പിന്നെ ഡിസ്കസ് ചെയ്ത് പുതിയൊരു കഥയാക്കി അതിനെ മാറ്റിയെടുക്കുക എന്നതാണ് ടാസ്ക്ക്. 

How to become an NDA officer? explained in Malayalam

Result

ഉച്ചഭക്ഷണത്തിനു ശേഷം  സ്ക്രീനിംഗ് ടെസ്റ്റിന്റെ റിസൾട്ട് പ്രഖ്യാപിക്കും. സ്ക്രീൻ ഔട്ട് ആവുന്ന ഉദ്യോഗാർത്ഥികളെ റെയിൽവെ സ്റ്റേഷനിൽ എത്തിക്കുകയും സ്ക്രീൻ ഇൻ ആവുന്നവരുടെ നെക്സ്റ്റ് സ്റ്റെപ്പ് ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തുകയും ചെയ്യും. ഇത്രയും കാര്യങ്ങളാണ് ഒന്നാം ദിനം അഥവാ സ്ക്രീനിംഗ് ടെസ്റ്റിൽ നടക്കുക. വളരെ പ്രധാനപ്പെട്ട ഘട്ടമാണ് ഫസ്റ്റ് ഡേ. അന്നത്തെ ദിവസം മാക്സിമം നന്നായി പെർഫോം ചെയ്താൽ മാത്രമേ രക്ഷയുള്ളൂ, ഇല്ലെങ്കിൽ അന്ന് തന്നെ പുറത്ത് പോവേണ്ടതായി വരും. റീസണിങ്, ഗ്രൂപ്പ് പെർഫോമൻസ്, സഹകരണ മനോഭാവം ഇതൊക്കെയാണ് ഒന്നാം ദിവസം പരിശോധിക്കുന്നത്. വിജയിക്കാൻ നന്നായി പരിശ്രമിക്കുക എന്നത് മാത്രമാണ് വഴി. ഇന്റർവ്യൂവിന് മുൻപ് പരിശീലനത്തിലേർപ്പെട്ടും കഥ ഉണ്ടാക്കാനും നരേറ്റ് ചെയ്യാനുമുള്ള സ്കിൽ വളർത്തുക എന്നതും ചെയ്യാവുന്ന കാര്യങ്ങളാണ്. എസ് എസ് ബി ഇന്റർവ്യൂവിനു തയ്യാറെടുക്കുന്നവർ ഇത്തരത്തിലുള്ള പരിശീലനം കൂടി നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.(References: 5- Day SSB Interview Procedure-A complete Guide)

Read More :എസ് എസ് ബി ഇന്റർവ്യൂ രണ്ടാം ദിനം; യഥാർത്ഥ പരീക്ഷണങ്ങളുടെ ആരംഭം