Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

ആർമിയിലെ നേവിയിയിലും എയർ ഫോഴ്‌സിലുമൊക്കെ ഓഫീസറാവുന്നതിനു എൻ ഡി എ എക്‌സാമിന്‌ ശേഷമുള്ള അഞ്ച് ദിവസത്തെ എസ് എസ് ബി ഇന്റർവ്യൂ (5- DAY SSB INTERVIEW) എന്ന ഒരു കടമ്പ കൂടി കടക്കേണ്ടതുണ്ട്. ഒന്നാം ദിനത്തെ സ്ക്രീനിംഗ് കഴിഞ്ഞാൽ പിന്നെ ഉള്ളതെല്ലാം പ്രായോഗിക പരീക്ഷകളാണ്. സ്ക്രീൻ ഇൻ ആയ ഉദ്യോഗാർത്ഥികൾ മാത്രമാണ് രണ്ടാം ദിനത്തിലേക്ക് കടക്കുക. രണ്ടാം ദിനത്തിന്റെ തുടർച്ചയാണ് 3 ഉം 4 ഉം ദിവസങ്ങളിൽ ഉള്ള ജി ടി ഓ ടാസ്കുകൾ. എസ് എസ് ബി ഇന്റർവ്യൂവിന്റെ അഞ്ചാമത്തേയും അവസാനത്തെയും ദിവസത്തെ പ്രോസസുകളെക്കുറിച്ചും, അതിനു ശേഷമുള്ള സെലെക്ഷൻ പ്രോസസിനെക്കുറിച്ചും അതോടൊപ്പം തന്നെ ആഫ്റ്റർ എസ് എസ് ബി ഇന്റർവ്യൂ എന്താണ് നെക്സ്റ്റ് സ്റ്റെപ് എന്നുള്ളതിനെക്കുറിച്ചും അറിയാം(5- DAY SSB INTERVIEW- A COMPLETE GUIDE).

Personal Interview

അഞ്ചാം ദിനം ഫിസിക്കൽ ടാസ്കുകളൊക്കെ കഴിഞ്ഞതിന് ശേഷമുള്ള റിലാക്സിങ് ഡേ ആണ്. ഫിസിക്കൽ ടാസ്കുകളൊന്നും തന്നെയില്ല പക്ഷെ, മറ്റൊരു പ്രധാനപ്പെട്ട കടമ്പ അന്നത്തെ ദിവസം കാൻഡിഡേറ്റ്‌സിനെ കാത്തിരിക്കുന്നുമുണ്ട്. അത് പേർസണൽ ഇന്റർവ്യൂ ആണ്. ആർമിയിലേക്കും നേവിയിലേക്കും എയർ ഫോഴ്‌സിലേക്കും നമ്മൾ റെക്കമെന്റ് ചെയ്യപ്പെടണം എന്നുണ്ടെങ്കിൽ പേർസണൽ ഇന്റർവ്യൂ നമ്മൾ മികച്ച രീതിയിൽ തന്നെ പാസാകേണ്ടതുണ്ട്. മറ്റെല്ലാ ഫിസിക്കൽ, സൈക്കോളജികൾ ടാസ്കുകളെക്കാൾ ഒരുപടി കൂടുതൽ പ്രാധാന്യം ഈ പേർസണൽ ഇന്റർവ്യൂവിനു ഉണ്ട് എന്നുവേണം കരുതാൻ. കാരണം ഇന്റർവ്യൂ ഓഫിസർക്കുമുന്നിൽ നമ്മൾ ചെയ്യുന്ന തെറ്റായ ചെറിയ ഒരു മൂവ് പോലും നമ്മൾ റിജെക്റ്റ് ചെയ്യപ്പെടാൻ കാരണമായേക്കാം.

Conference

പേർസണൽ ഇന്റർവ്യൂ കൂടാതെ ഉള്ള മറ്റൊരു പ്രധാന ഘട്ടമാണ് കോൺഫറൻസ്. എല്ലാ ക്യാൻഡിഡേറ്റ്‌സും എല്ലാ സർവീസ് സെലെക്ഷൻ ബോർഡ് അംഗങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്ന ഘട്ടമാണിത്. ഈ ഘട്ടത്തിൽ ഓരോ കാന്റിഡേറ്റും വളരെ ജനറൽ ആയിട്ടുള്ള, എന്നാൽ റെക്കമെൻഡേഷനിൽ കാര്യമായ പങ്ക് വഹിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങൾ ഫേസ് ചെയ്യേണ്ടതായി വരും. സ്റ്റേ എങ്ങനെ ഉണ്ടായിരുന്നു? ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നും നിങ്ങൾ എന്തൊക്കെ പാഠങ്ങളാണ് പഠിച്ചത്? തുടങ്ങിയ ചോദ്യങ്ങളാണ് ഉദാഹരണമായി പറയാവുന്നത്. റെക്കമെന്റ് ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യത കാണുന്ന ബോർഡർ ലൈനിൽ നിൽക്കുന്ന ക്യാൻഡിഡേറ്റ്സ് കുറച്ചധികം ചോദ്യങ്ങളും ഫേസ് ചെയ്യേണ്ടതായി വരും.

പേർസണൽ ഇന്റർവ്യൂവും കോൺഫെറെൻസും കഴിഞ്ഞ ശേഷമാണ് റിസൾട്ട് പ്രഖ്യാപിക്കുന്നത്. റെക്കമെൻഡഡ്‌ ആയ കാൻഡിഡേറ്റ്സ് ട്രൈനിങ്ങിനായി പോവുകയും, അല്ലാത്തവരെ റെയിൽവേ സ്റ്റേഷനിൽ ഡിസ്പാച്ച് ചെയ്യുകയും ചെയ്യും. മെഡിക്കൽ ടെസ്റ്റ് ആണ് അടുത്ത ഘട്ടം. റെക്കമെന്റ് ചെയ്യപ്പെടുന്ന ക്യാൻഡിഡേറ്റ്‌സിന്റെ ഫുൾ ബോഡി ചെക്ക് അപ്പും ഓർഗൻ അസെസ്മെന്റും ആണ് ഈ ഘട്ടത്തിൽ നടക്കുക. 4 മുതൽ 5 ദിവസം വരെ ദൈർഘ്യമുള്ള പ്രോസസാണിത്. വിവിധ ആർമി ഹോസ്പിറ്റലുകളിൽ വെച്ചാണ് മെഡിക്കൽ ടെസ്റ്റ് നടക്കുക.

Training

ട്രെയിനിങ്ങിലേക്ക് വന്നാൽ 1 വർഷത്തെ ബേസിക് മിലിറ്ററി ട്രെയിനിങ് ആണ് റെക്കമെന്റ് ചെയ്യപ്പെടുന്ന ക്യാൻഡിഡേറ്റ്‌സിന് കമ്പ്ലീറ്റ് ചെയ്യാനുള്ളത്. ബീഹാറിലെ ഓഫീസർസ് ട്രെയിനിങ് അക്കാഡമിയാണ് ട്രെയിനിങ് സെന്റർ.

എസ് എസ് ബി ഇന്റർവ്യൂവിനെക്കുറിച്ചും, ആർമി, നേവി എയർ ഫോഴ്സ് തുടങ്ങിയ സായുധ സേനകളിൽ ഓഫീസർസ് ആവുന്നതിനെക്കുറിച്ചും ഇത്രയും കാര്യങ്ങളാണ് പറയാനുള്ളത്. ഇന്ത്യയുടെ സായുധ സേനകളിൽ ഓഫീസർസ് ആയി ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് തന്നെ പരിശീലനം ആരംഭിക്കുക. കൃത്യമായി പരിശീലനം നേടുകയാണെങ്കിൽ നിങ്ങൾക്കും വളരെ എളുപ്പത്തിൽ എസ് എസ് ബി ഇന്റർവ്യൂ ക്രാക്ക് ചെയ്യാൻ കഴിയും.(References: 5- Day SSB Interview Procedure-A complete Guide)

Read More : ആർമി, നേവി, എയർ ഫോഴ്സ് എന്നിവയിൽ ഓഫീസർ ആവുന്നത് എങ്ങനെ?