Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

ആർമി, നേവി, എയർ ഫോഴ്സ് തുടങ്ങിയ ഇന്ത്യൻ സായുധ സേനയിൽ ഓഫീസർ ആവുക എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ചില എളുപ്പമല്ലാത്ത ഘട്ടങ്ങൾ കടന്നുചെല്ലേണ്ടതുണ്ട്. ആദ്യ ഘട്ടം എൻ ഡി എ എക്‌സാം ആണ്. രണ്ടാം ഘട്ടം അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പ്രായോഗിക – അഭിമുഖ പരീക്ഷകളും(5-Day SSB Interview). എസ് എസ് ബി അഭിമുഖത്തിന്റെ ഒന്നാം ദിനത്തിൽ നടക്കുന്ന സ്ക്രീനിംഗ് ടെസ്റ്റ് വിജയിക്കുന്ന ആളുകളാണ് രണ്ടാം ദിനത്തിലെ പ്രായോഗിക പരീക്ഷകളിൽ പങ്കെടുക്കുന്നതിന് യോഗ്യരാവുകയുള്ളു. 

ശരിക്കുള്ള യുദ്ധം ആരംഭിക്കാൻ പോവുന്നതേയുള്ളു എന്നൊക്കെ പറയുന്നത് പോലെ ഇന്റർവ്യൂവിന്റെ ഈ സെക്കന്റ് സ്റ്റേജിലാണ് യഥാർത്ഥ പരീക്ഷണം തുടങ്ങാൻ പോകുന്നത്. ഒന്നാം ഘട്ടത്തിൽ പുറത്ത് പോവുന്നതിനേക്കാൾ നാം ഓരോരുത്തരെയും വിഷമിപ്പിക്കുന്നത് രണ്ടാം ഘട്ടത്തിൽ തോറ്റ് പുറത്ത് പോവേണ്ടി വരുന്നത് തന്നെയാവും. നന്നായി പരിശ്രമിച്ചാൽ നേടിയെടുക്കാവുന്നതേയുള്ളു ഈ പരീക്ഷണ ഘട്ടവും. നേരെ രണ്ടാം ദിനത്തിലെ പ്രോസസുകളിലേക്ക് കടക്കാം. 

സൈക്കോളജിക്കൽ ടെസ്റ്റുകളാണ് രണ്ടാം ദിവസം നടക്കുക. പ്രധാനമായും ഗ്രൂപ്പ് ടെസ്റ്റുകൾ. ഉദ്യോഗാർത്ഥികൾ ഡിഫെൻസ് ഓഫീസർ ആവാൻ സൈക്കോളജിക്കലി യോഗ്യരാണോ എന്ന് ടെസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണു ഈ ടെസ്റ്റുകൾ. അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എഴുതുക എന്നതാണ് ടാസ്ക്. സൈക്കോളജിക്കൽ ടെസ്റ്റിനെ വീണ്ടും നാലായി തിരിച്ചിട്ടുണ്ട്.

Thematic Apperception Test [TAT]

ഇവിടെയും ചിത്രങ്ങളുമായാണ് കളി. ഒന്നാം ദിവസത്തിലേതെന്ന പോലെ തന്നെ ആകെ 12 സ്ലൈഡുകൾ മുന്നിൽ തെളിയും. അതിൽ 11 സ്ലൈഡുകളിലും ഓരോ ചിത്രങ്ങൾ ഉണ്ടാകും. പന്ത്രണ്ടാമത്തെ സ്ലൈഡ് ബ്ലാങ്ക് ആയിരിക്കും. ഓരോ ചിത്രങ്ങളെയും അടിസ്ഥാനപ്പെടുത്തി ഓരോ കഥകളെഴുതണം. നാല് മിനിറ്റുകളുടെ ഇടവേളയിൽ 30 സെക്കൻഡുകൾ മാത്രമാണ് ഓരോ ചിത്രങ്ങളും തെളിയുക. അതിനിടയിൽ ചിത്രങ്ങളിൽ നിന്നും കഥ രൂപപ്പെടുത്തിയെഴുതണം. സമയം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. 

Word Association Test [WAT]

ചിത്രങ്ങൾക്ക് പകരം വാക്കുകളാണ് ഈ ഘട്ടത്തിൽ. ആകെ 60 വാക്കുകൾ ബ്രേക്കില്ലാതെ, 15 സെക്കൻഡുകൾ മാത്രം സ്‌ക്രീനിൽ തെളിയും. വാക്കുകൾ കാണുമ്പോൾ ആദ്യം നമ്മുടെ മനസിലേക്ക് കടന്നുവരുന്ന ഒരു സെന്റെൻസ് പേപ്പറിൽ എഴുതുകയാണ് ചെയ്യേണ്ടത്. ഇവിടെയും സമയം പാലിക്കാൻ കഴിഞ്ഞില്ലെകിൽ വാക്കുകൾ മിസ്സായേക്കാം. 

Situation Reaction Test [SRT]

60 വ്യത്യസ്ത സാഹചര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ബുക്‌ലെറ്റ് നിങ്ങളുടെ കയ്യിലേക്ക് കിട്ടും. 30 മിനുട്ടുകൾ കൊണ്ട് ഈ ഓരോ സാഹചര്യങ്ങളിലും നിങ്ങളുടെ പ്രതികരണം എന്തായിരിക്കും എന്ന് എഴുതുകയാണ് വേണ്ടത്. സാഹചര്യങ്ങൾ ഹാൻഡിൽ ചെയ്യാനുള്ള നിങ്ങളുടെ കഴിവാണ് ഇവിടെ പരിശോധിക്കുന്നത്. 

Self-Description Test [ SD]

ഈ ഘട്ടത്തിൽ നിങ്ങളെക്കുറിച്ച് മറ്റുള്ളവർ എന്തുപറയും എന്ന് എഴുതുകയാണ് വേണ്ടത്. ആദ്യം നിങ്ങളുടെ മാതാപിതാക്കൾ, അധ്യാപകർ, കൂട്ടുകാർ, അവസാനം നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം, ഭാവിയിൽ എങ്ങനെയുള്ള മനുഷ്യനാവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്നും കൂടി എഴുതണം. 15 മിനുട്ടുകളാണ് ആകെ ലഭിക്കുന്ന സമയം.

ഇത്രയുമൊക്കെയാണ് രണ്ടാം ദിനത്തിൽ ടെസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ. ഡിഫൻസ് ഓഫീസർ അവൻ മെന്റലി നിങ്ങൾ കേപ്പബിൽ ആണോ എന്നാണ് ഇവിടെ ചെക്ക് ചെയ്യുന്നത്. ഈ നാല് ടെസ്റ്റുകളും നിങ്ങളെന്ന വ്യക്തിയെ നിങ്ങൾ തന്നെ വരച്ചുകാണിക്കുന്ന രീതിയിലാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. പ്രായോഗിക ബുദ്ധിയും വിവേകവുമാണ് ഇവിടെ ഉപയോഗിക്കേണ്ടതും. ചിന്തിക്കുന്നതിനും എഴുതുന്നതിനുമുള്ള സ്പീഡ് കൂടിയാണ് പരിശോധിക്കപ്പെടുന്നത്. മാനിപുലേറ്റ് ചെയ്ത് എഴുതാം, പക്ഷെ ഓവർ ആവരുത്. അത് പിന്നീട് വരുന്ന സ്റ്റേജുകളിൽ നിങ്ങളെ മോശമായി ബാധിച്ചേക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.  മോക്ക് കൊസ്ട്യൻ പേപ്പറുകൾ കണ്ടെത്തി അവ ഉപയോഗിച്ച് പരിശീലിച്ചും ടൈം മാനേജ്‌മന്റ് സ്കില്ലുകൾ വളർത്തിയെടുത്തും ഇന്റർവ്യൂവിന്റെ ഈ ഒരു ഘട്ടത്തിൽ വിജയിക്കുന്നതിനായുള്ള പരിശീലനങ്ങൾ നടത്താം. (References: 5- Day SSB Interview Procedure-A complete Guide)

Read More : എസ് എസ് ബി ഇന്റർവ്യൂ 3, 4 ദിവസങ്ങൾ : ജി ടി ഓ ടാസ്കുകളെക്കുറിച്ച് അറിയേണ്ടതെല്ലാം