ഈ വർഷം മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (2021 അഡ്മിഷൻ റെഗുലർ), എം.എച്ച്.ആർ.എം. (2020 അഡ്മിഷൻ സപ്ലിമെന്ററിയും ഇംപ്രൂവ്മെന്റും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ അഞ്ചിനു മുൻപ് പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ അപേക്ഷ നൽകണം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

2021 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ബോട്ടണി, എം.എസ്.സി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സി.എസ്.എസ് സപ്ലിമെൻററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ അഞ്ചു വരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം.

ഈ വർഷം ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. (2016 അഡ്മിഷൻ സപ്ലിമെൻററി, 2015 അഡ്മിഷൻ മെഴ്സിൻസ്, 2017, 2018 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബർ ഏഴിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം.