ദേശീയ നിയമ സർവ്വകലാശാലയായ നുവാൽസിൽ പി എച് ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കോടുകൂടി നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽ പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  യുജിസി നെറ്റ് നേടിയവർ പ്രവേശന പരീക്ഷ എഴുതേണ്ടതില്ല. അപേക്ഷകൾ നുവാൽസിൽ ലഭിക്കേണ്ട അവസാന തിയതി 29.10.2022. വിശദ വിവരങ്ങൾക്ക് നുവാൽസ് വെബ്സൈറ്റ് സന്ദർശിക്കുക.