സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൻറെ ത്രിവത്സര എൽ.എൽ.ബി ഒന്നു മുതൽ നാലു വരെ സെമസ്റ്റർ (2016 അഡ്മിഷൻ സപ്ലിമെൻററി, 2015 അഡ്മിഷൻ ഒന്നാം മെഴ്സി ചാൻസ്, 2010 മുതൽ 2014 വരെ അഡ്മിഷനുകൾ രണ്ടാം മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ഡിസംബർ 19 വരെ അപേക്ഷ നൽകാം.

പിഴയോടു കൂടി ഡിസംബർ 20 നും സൂപ്പർഫൈനോടു കൂടി ഡിസംബർ 21 നും അപേക്ഷ സ്വീകരിക്കും.

ഒരു പേപ്പറിന് 40 രൂപ (പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം. മെഴ്സി ചാൻസ് ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
……………………………………………
ഡിസംബർ 14 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാലു വർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം – 2020 അഡ്മിഷൻ റഗുലർ, 2019,2018,2017,2016 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് നവംബർ 30 വരെ അപേക്ഷ നൽകാം.

പിഴയോടു കൂടി ഡിസംബർ ഒന്നിനും സൂപ്പർഫൈനോടു കൂടി ഡിസംബർ രണ്ടിനും അപേക്ഷ സ്വീകരിക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.