നവംബർ 16 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.സി.എ. ബിരുദ പരീക്ഷകൾക്ക് നവംബർ മൂന്നു വരെ അപേക്ഷ നൽകാം. പിഴയോടു കൂടി നവംബർ നാലിനും സൂപ്പർ ഫൈനോടു കൂടി നവംബർ അഞ്ചിനും അപേക്ഷിക്കാം. ടൈം ടേബിളും ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ.

എട്ടാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ റഗുലർ / 2017 അഡ്മിഷൻ സപ്ലിമെൻററി) / ഡി.ഡി.എം.സി.എ. (2016, 2015 അഡ്മിഷൻ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്സി ചാൻസ്) പരീക്ഷകൾ നവംബർ 16 ന് ആരംഭിക്കും. പിഴ കൂടാതെ നവംബർ രണ്ടു വരെയും പിഴയോടു കൂടി നവംബർ മൂന്നിനും സൂപ്പർഫൈനോടു കൂടി നവംബർ നാലിനും അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.