കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷയ്ക്ക് ചിറ്റൂര്‍ കരിയര്‍ ഡെവലപ്മെന്‍റ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കുന്നു. കേരളത്തിലെ വിവിധ സിവില്‍ സര്‍വീസ് അക്കാദമികളില്‍ ക്ലാസെടുക്കുന്ന ഫാക്കല്‍റ്റികളായിരിക്കും ക്ലാസ് നയിക്കുക.

താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 29ന് മുന്‍പായി ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്മെന്‍റ് സെന്‍ററില്‍ രജിസ്റ്റര്‍ ചെയ്യണം.

എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയിലൂടെയായിരിക്കും പ്രവേശനം. ഫോണ്‍ 04923 223297.

LEAVE A REPLY

Please enter your comment!
Please enter your name here