കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്ത, അർഹരായ, ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കിനും പരീക്ഷ എഴുതുന്നതിൽ അധിക സമയം, സ്ക്രൈബിന്റെ സഹായം എന്നിവയ്ക്കും അർഹതയുണ്ട്. നിശ്ചിത മാതൃകയിലുളള അപേക്ഷ, നിർദിഷ്ട രേഖകൾ സഹിതം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം.