കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ഒക്ടോബർ ആറു മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2016 & 2012 സ്കീം) പരീക്ഷക്ക് 2022 സെപ്റ്റംബർ പന്ത്രണ്ടു മുതൽ പതിനേഴു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി സെപ്റ്റംബർ ഇരുപതു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി സെപ്റ്റംബർ ഇരുപത്തിരണ്ടു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

2022 ഒക്ടോബർ മൂന്നു മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി എ എം എസ്സ് പാർട്ട് I ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷക്ക് 2022 സെപ്റ്റംബർ അഞ്ചു മുതൽ പതിനഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി സെപ്റ്റംബർ പതിനേഴു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി സെപ്റ്റംബർ പത്തൊൻപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

2022 ഒക്ടോബർ ഏഴിനാരംഭിക്കുന്ന ഫൈനൽ പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2012 & 2016 സ്കീം) പരീക്ഷക്ക് 2022 സെപ്റ്റംബർ പന്ത്രണ്ടു മുതൽ പതിനേഴു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി സെപ്റ്റംബർ ഇരുപതു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി സെപ്റ്റംബർ ഇരുപത്തിമൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. 2022 ഒക്ടോബർ ഏഴിനാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് പാർട്ട് II ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷക്ക് 2022 സെപ്റ്റംബർ പന്ത്രണ്ടു മുതൽ പതിനേഴു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി സെപ്റ്റംബർ ഇരുപതു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി സെപ്റ്റംബർ ഇരുപത്തിമൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!