മഹാത്മാ ഗാന്ധി സർവകലാശാല ലൈബ്രറിയിൽ നവംബർ 21 മുതൽ 25 വരെ അഞ്ചു ദിവസത്തെ പുസ്തക പ്രസാധന പരിശീലന പരിപാടി നടത്തും. പുസ്തകങ്ങൾ എഴുതി ഇ-ബുക്ക്, പേപ്പർബാക്ക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും പരിശീലനവും നൽകും.

ലൈബ്രേറിയന്മാർ, വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവർക്ക് മുൻഗണനയുണ്ട്. രജിസ്‌ട്രേഷൻ ഫീസ് 2500 രൂപ. വിശദവിവരങ്ങൾക്ക് library.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0481-2731018 എന്ന നമ്പറിലേക്ക് വാട്ടസ്ആപ്പ് മെസ്സേജ് അയക്കുകയോ ചെയ്യണം