മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റി (ഐ.ആർ.എൽ.ഡി.) യുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻറ് റിഹാബിലിറ്റേഷൻറെയും (നിപ്മെർ) സംയുക്താഭിമുഖ്യത്തിൽ ദശദിന ആംഗ്യഭാഷാ പരിശീലന കോഴ്സ് ആരംഭിക്കുന്നു.

പ്ലസ് ടൂ യോഗ്യതയുള്ളവർക്ക് കോഴ്സിൽ പങ്കെടുക്കാം. ആംഗ്യഭാഷ (സൈൻ ലാംഗ്വേജ്) സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ മനസിലാക്കാനും ആംഗ്യഭാഷയിൽ ആശയവിനിമയം നടത്താനും പരിശീലനം നൽകും. ഫോൺ -9946226638