ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ്/ ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ
കോഴ്സുകളിലേക്ക് പ്രവേശനത്തിനായുളള താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ (ceekinfo.cee(@kerala.gov.in) മുഖേന പ്രസ്തുത പരാതികൾ 23.11.2022 ഉച്ചക്ക് 12.00 മണിക്കുമുമ്പായി അറിയിക്കേണ്ടതാണ്. സാധുവായ പരാതികൾ പരിഗണിച്ചശേഷമുള്ള അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് 23.11.2022-ന് പ്രസിദ്ധീകരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

ഹെൽപ് ലൈൻ നമ്പർ : 04712525300