Reshmi Thamban

Reshmi Thamban
Sub Editor, Nownext

നമുക്ക് ചില ഇന്റഗ്രേറ്റഡ് കോഴ്സുകളെക്കുറിച്ച് ഒന്ന് നോക്കി പോകാം. +2 കഴിയുമ്പോഴേക്കാണ് സാധാരണ നമ്മൾ ഇന്റഗ്രേറ്റഡ് കോഴ്സുകളെപ്പറ്റിയൊക്കെ കേൾക്കാറുള്ളത്. എന്താണ് ഈ ഇന്റഗ്രേറ്റഡ് കോഴ്സ് എന്ന് വെച്ചാൽ? പ്രത്യേകിച്ചൊന്നുല്ലാ, +2 കഴിഞ്ഞുള്ള ഡിഗ്രിയും അഥവാ ബാച്ചിലർ പ്രോഗ്രാമും, ഡിഗ്രി കഴിഞ്ഞുള്ള പിജി അഥവാ മാസ്റ്റേഴ്സ് പ്രോഗ്രാമും ഒരുമിച്ച് ഇന്റഗ്രേറ്റ് ചെയ്ത് പഠിക്കുന്നതിനെയാണ് ഇന്റഗ്രേറ്റഡ് എം എ അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എം എസ് സി എന്നൊക്കെ പറയുന്നത്.  

എൻട്രൻസ് എഴുതി അഡ്മിഷൻ എടുക്കേണ്ട കോഴ്സുകളിൽ, അതേപോലെ ഡിഗ്രിയും പിജിയുമൊക്കെയായി ആറും ഏഴും വർഷം പഠിക്കേണ്ടി വരുന്ന സമയത്ത് ഒക്കെയാണ് ഈ ഇന്റഗ്രേറ്റഡ് കോഴ്സുകൾ നമ്മുടെ രക്ഷയ്ക്ക് എത്തുന്നത്. ഡിഗ്രിക്കും പി ജി ക്കും വേണ്ടി ഒരു എൻട്രൻസ് എഴുതിയാൽ മതി. പി ജി കഴിയുന്നത് വരെ പിന്നെ നോ  എൻട്രൻസ്. ചില 6 വർഷം പഠിക്കേണ്ട കോഴ്സുകൾ ഇന്റഗ്രേറ്റഡ് ആവുമ്പോൾ അഞ്ച് വർഷം പഠിച്ചാൽ മതിയാകും. ഇടക്കിടെ വേണ്ടി വരുന്ന അഡ്മിഷൻ ഫീ ലാഭം, ചിലവ് കുറവ്, സമയ ലാഭം തുടങ്ങിയ ഗുണങ്ങൾ വേറെയും ഉണ്ട്. പക്ഷെ എന്താ, ഇന്റഗ്രേറ്റഡ് കോഴ്സുകൾക്കൊക്കെയും സീറ്റുകൾ വളരെ പരിമിതമായിരിക്കും. അത് തന്നെ എൻട്രൻസ് പരീക്ഷകളിലൂടെ മാത്രമേ അഡ്മിഷൻ കിട്ടുകയുമുള്ളു. 

Integrated courses

ചില ഇന്റഗ്രേറ്റഡ് കോഴ്സുകളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചുമൊക്കെ നമുക്ക് നോക്കാം. 

BSc + BEd 

അധികമൊന്നും ആരും കേട്ടിട്ടുണ്ടാവാൻ ചാൻസില്ലാത്ത ഒരു ഇന്റഗ്രേറ്റഡ് കോഴ്സ് ആണ് ഇത്. 4 വർഷം കൊണ്ട് ഡിഗ്രിയും ബി എഡും കയ്യിൽ കിട്ടും. കേരളത്തിൽ കേരള യൂണിവേഴ്സിറ്റിയിലും കേരളത്തിന് പുറത്ത്, Ahmedabad University- Gujarat, Delhi University- New Delhi, Gujarat University- Gujrat, Saurashtra University-Gujrat എന്നിവിടങ്ങളിലും ഈ കോഴ്സ് പഠിക്കാൻ അവസരമുണ്ട്. ഡിഗ്രി കഴിഞ്ഞ് എൻട്രൻസ് എഴുതി ബി എഡിന് സീറ്റും നോക്കി നിൽക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ പരിപാടി കഴിയും. 

ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഫോർ ലോ 

B.A. LL.B., B.Sc. LL.B., BBA LLB, B.Com LL.B എന്നൊക്കെ കേട്ടിട്ടില്ലേ? ഇതൊക്കെ ഇന്റഗ്രേറ്റഡ് കോഴ്സുകളാണ്. അഞ്ച് വർഷമാണ് കോഴ്സ് കാലാവധി. ഡിഗ്രി കഴിഞ്ഞ് ലോ പഠിക്കാൻ പോകുന്നതിനേക്കാൾ ഗുണം ലോ പഠിക്കുന്നതിനൊപ്പം തന്നെ ഡിഗ്രി, അതും ഏതാണോ താല്പര്യം അത് ചൂസ് ചെയ്ത് പഠിക്കാൻ കഴിയും. എൽ എൽ ബി പേടിച്ച് കഴിഞ്ഞാലുള്ള ജോലി സാധ്യതയെക്കുറിച്ച് വിശദമായ ഒരു വീഡിയോ തന്നെ ഇതിനുമുൻപ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വീണ്ടും അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ആ വീഡിയോയുടെ ലിങ്ക് കമെന്റ് ബോക്സില് കൊടുത്തേക്കാം.

ഇന്റഗ്രേറ്റഡ് എം ടെക്

ബി ടെക്, എം ടെക് എന്നിങ്ങനെ 6 വർഷം പഠിക്കേണ്ടത് അഞ്ച് വർഷം കൊണ്ട് തീർത്ത് പുറത്തിറങ്ങാൻ ഈ ഇന്റഗ്രേറ്റഡ് എം ടെക് കോഴ്സ് സഹായിക്കും. ബി ടെക് കഴിഞ്ഞുള്ള എൻട്രൻസ് എക്‌സാം എന്ന തലവേദനയും ഒഴിഞ്ഞ് കിട്ടും. ബി ടെക് കഴിഞ്ഞ് കഴിയുമ്പോ, എം ടെക് നു സ്പെഷ്യലൈസേഷൻ തിരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കും. അഞ്ച് വർഷത്തെ ഡെഡിക്കേറ്റഡ് ആൻഡ് ഡിറ്റർമൈൻഡ്‌ ആയിട്ടുള്ള എം ടെക് പഠനം മികച്ച ശമ്പളത്തോടെ മികച്ച ഒരു ജോലി എളുപ്പത്തിൽ നേടിയെടുക്കാൻ നമ്മെ സഹായിക്കും. പക്ഷെ തിരഞ്ഞെടുക്കുന്ന സ്ഥാപനം നല്ലതായിരിക്കണം. മികച്ച റേറ്റിംഗ് ഉള്ള ഇൻസ്റ്റിറ്റ്യൂട്ട് ആയിരിക്കണം. 

ഇന്റഗ്രേറ്റഡ് എം എ ഇൻ ഡെവലപ്മെന്റൽ സ്റ്റഡീസ് 

ഐ ഐ ടി മദ്രാസിൽ പ്രത്യേക എൻട്രൻസ് എക്‌സാമൊടുകൂടി നടത്തി വരുന്ന ഇന്റഗ്രേറ്റഡ് എം എ കോഴ്സ് ആണ് ഇത്. അഞ്ച് വർഷമാണ് കാലാവധി. +2 ഹ്യൂമാനിറ്റീസ് പഠിച്ചവർക്ക് ചേരാൻ കഴിയുന്ന ഇന്റഗ്രേറ്റഡ് കോഴ്സ് ആണിത്. നല്ല കരിയർ സാധ്യതയുള്ള കോഴ്സ് കൂടിയാണ്. 

Students in classroom

ഇന്റഗ്രേറ്റഡ് ബി എസ്/ എം എസ്

വിവിധ സയൻസ് വിഷയങ്ങളിൽ നൽകി വരുന്ന ഡുവൽ ഡിഗ്രി ആണ് ഇന്റഗ്രേറ്റഡ് ബി എസ് എം എസ് എന്ന പേരിൽ അറിയപ്പെടുന്നത്. കെമിസ്ട്രി, ബയോളജിക്കൽ സയൻസസ്, ഏർത് ആൻഡ് എൻവയോൺമെന്റൽ സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്സ് തുടങ്ങിയ വിഷയങ്ങളിൽ ഒക്കെ ഈ ഇന്റഗ്രേറ്റഡ് കോഴ്സ് നൽകി വരുന്നു. ഇന്ത്യയിലെ തന്നെ മികച്ച സ്ഥാപനങ്ങളായ Indian Institute of Science Education and Research ഇൻസ്റിറ്റ്യൂകളിൽ അഥവാ ഐസറുകളിലാണ് ഈ കോഴ്സുകളുള്ളത്. National Institute of Science Education and Research – NISER ലും കൂടാതെ ഐ ഐ ടി കളിലും ഉണ്ട് ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് സയൻസ് ആൻഡ് മാസ്റ്റർ ഓഫ് സയൻസ് കോഴ്സുകളുണ്ട്. 

ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് 

കമ്പ്യൂട്ടർ സയൻസിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് ആണിത്. കുസാറ്റ് സ്റ്റാർട്ട് ചെയ്തിട്ടുള്ള കമ്പ്യൂട്ടർ സയൻസ് ഇന്റഗ്രേറ്റഡ് കോഴ്സിൽ വിദ്യാർത്ഥികൾക്ക്, വിദേശ സര്‍വകലാശാലകളുമായും വ്യവസായ മേഖലയില്‍ ആഗോള കമ്പനികളുമായും സഹകരിക്കാനുള്ള അവസരവും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ് തുടങ്ങിയ വിഷയങ്ങൾ പഠിക്കാനും, റിസർച്ച് ചെയ്യാനുമുള്ള അവസരവുമൊക്കെ ലഭിക്കും. 

ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ ബയോടെക്നോളജി

ഇതും അഞ്ച് വർഷ കോഴ്സ് ആണ്. വി ഐ ടി വെല്ലൂർ ആണ് ഇന്റഗ്രേറ്റഡ് ബയോടെക്നോളജി കോഴ്സ് നൽകുന്നതിൽ മുന്നിലുള്ളത്. Savitribai Phule Pune University യിലും DY Patil Deemed University യിലും ഈ കോഴ്സ് നൽകി വരുന്നുണ്ട്. യൂണിവേഴ്സിറ്റികൾ തന്നെ നടത്തുന്ന എൻട്രൻസ് പരീക്ഷ വഴിയാണ് പ്രവേശനം.  Biochemist, Quality Control Analyst, Senior Research Scientist, Biomedical Engineer, Crime Lab Technician, Research Associate, Validation Technician തുടങ്ങിയ കരിയറുകളൊക്കെയാണ് ഭാവി. 

mca

ഇന്റഗ്രേറ്റഡ് എം സി എ 

+2 കഴിഞ്ഞ് അഞ്ച് വർഷം കൊണ്ട് എം സി എ ലഭിക്കും.[NIT], Calicut, [CUSAT], Kochi, Rajagiri College of Social Sciences, Cochin, Calicut University, Calicut, APJ Abdul Kalam Technological University, Thiruvananthapuram, FISAT, Ernakulam തുടങ്ങിയ സ്ഥാപനങ്ങളിലൊക്കെ ഇന്റഗ്രേറ്റഡ് എം സി എ പഠിക്കാനുള്ള അവസരമുണ്ട്. 

ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ എക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ് ഒക്കെ ഇന്റഗ്രേറ്റഡ് കോഴ്സുകളുടെ ഉദാഹരണമാണ്. BA / MA English, BA / MA History, BA / MA Political Science, BA / MA Sociology തുടങ്ങിയ ഇന്റഗ്രേറ്റഡ് ആർട്സ് കോഴ്സുകളും, BBA / MBA, BCom / CIMA, BCom / CMA, BCom / ACCA തുടങ്ങിയ കോമേഴ്‌സ് കോഴ്സുകളും ഉണ്ട്. 

അവസരങ്ങളുടെ ഒരു ബി നിലവറ തന്നെയാണ് ട്ടോ ഈ ഇന്റഗ്രേറ്റഡ് കോഴ്സുകൾ ഒരുക്കുന്നത്. പഠനസമയം ചെറിയ സ്കെയിലിൽ ഒന്ന് കുറക്കാനും, ചെലവ് ലാഭിക്കാനുമൊക്കെ ഇന്റഗ്രേറ്റഡ് പി ജി നമ്മെ സഹായിക്കും. ചേരുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടത്, ആദ്യത്തെ മൂന്നു വർഷത്തിന് ശേഷം ഇട്ടിട്ട് വന്നാൽ ഡിഗ്രി സെർട്ടിഫിക്കറ്റ് കിട്ടുമോ എന്ന കാര്യമാണ്. സ്ഥാപനങ്ങൾക്കനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും. എല്ലാം കഴിഞ്ഞ് ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് മാത്രം നല്കുന്നിടത്ത് നിന്ന് ഡിഗ്രി കഴിഞ്ഞ് ഇറങ്ങി പോരാം എന്ന ധാരണയിൽ അരും ഇന്റഗ്രേറ്റഡ് പി ജി ക്ക് ചെന്ന് ചാടരുത്.