Reshmi Thamban

Reshmi Thamban
Sub Editor, Nownext

+2 കഴിഞ്ഞ് കഴിയുമ്പോൾ ഒരു ചോദ്യം മുന്നിലേക്ക് വരുമല്ലേ? വാട്ട് ഈസ് നെക്സ്റ്റ്? ഇനി എന്ത് ചെയ്യണം?  സയൻസ് ആണെങ്കിൽ നമുക്കറിയാമല്ലേ, മുന്നോട്ട് എന്താന്ന്? ഡോക്ടറാവാം, എൻജിനീയറാവാം, സയന്റിസ്റ്റാവാം, വക്കീലാവാം, സയൻസിൽ മാത്‍സ് പഠിച്ചത് കാരണം കോമേഴ്‌സ് കോഴ്സുകളും പഠിക്കാം, ആർട്സ് വിഷയങ്ങളും പഠിക്കാം, സയൻസ് ആണല്ലോ. ഇതെല്ലാവർക്കും അറിയാം.

അപ്പൊ കോമേഴ്‌സും ഹ്യൂമാനിറ്റീസും പഠിച്ചവരോ? അവരെന്ത് ചെയ്യണം? അതെന്താ ആരും പറയാത്തത്? സയൻസ് പഠിച്ചവർക്ക് മാത്രമല്ല, കോമേഴ്‌സും ഹ്യൂമാനിറ്റീസും ഒക്കെ പഠിച്ചവർക്കും മികച്ച കരിയർ സാധ്യതയുള്ള ഒരുപാട് കോഴ്സുകൾ, പഠന മേഖലകൾ ഇവിടെയുണ്ട്. അതൊക്കെ അറിഞ്ഞിരിക്കുക എന്നതാണ് പ്രധാന കാര്യം. 

കോമേഴ്‌സ് പഠിച്ചവർക്ക് ബിരുദമേഖലയിൽ ബികോം ബിബിഎ പോലുള്ള കോഴ്സുകളും CA, ACCA, CMA, CS തുടങ്ങിയ സെർറ്റിഫിക്കേഷൻ കോഴ്സുകളും ഒരുപാട് ഉണ്ട്. അവയെക്കുറിച്ച് വിശദമായി മറ്റൊരു വിഡിയോയിൽ സംസാരിക്കാം.

പ്ലസ് ടു ഹ്യൂമാനിറ്റീസ് പഠിച്ചവർക്ക് ടൺ കണക്കിന് കോഴ്സുകളാണ് ലഭ്യമായിട്ടുള്ളത്. സംശയം മാറുന്നില്ല അല്ലെ? അതെ, ഹ്യൂമാനിറ്റീസ് കാർക്ക് ചേരാൻ പറ്റുന്ന ഒരു പിടി കോഴ്സുകൾ നമുക്ക് നോക്കാം. കോമേഴ്‌സ് കാർക്കും ഇതൊക്കെ പഠിക്കാം കേട്ടോ…

After +2

മീഡിയ കോഴ്സുകൾ

വാർത്ത വായിക്കുന്നതും, റിപ്പോർട്ട് ചെയ്യുന്നതുമൊക്കെ ഒരു ഫാസിനേറ്റിംഗ് കരിയർ തന്നെ ആണല്ലേ. കഴിവുള്ള മാധ്യമപ്രവർത്തകരാണെങ്കിൽ എളുപ്പം പേരെടുക്കാനും കഴിയും. മാധ്യമ പ്രവർത്തനം പഠിക്കാനുള്ള കോഴ്സുകളാണ്, ജേർണലിസം, മാസ്സ് കമ്മ്യൂണിക്കേഷൻ, തുടങ്ങിയ പി ജി, അതേപോലെ ഡിപ്ലോമ കോഴ്സുകൾ. പരമ്പരാഗത മാധ്യമങ്ങൾക്കൊപ്പം തന്നെ ഓൺലൈൻ മീഡിയകളും ഇന്ന് ഒരുപാടുണ്ട്. അതുകൊണ്ട് തന്നെ സാധ്യതകളും അനവധിയാണ്. 

കഴിഞ്ഞിട്ടില്ല, പടം പിടിക്കാനും, സിനിമാട്ടോഗ്രഫി പഠിക്കാനും, തിരക്കഥ എഴുതാനും, അനിമേഷനും ഡിസൈനിങ്ങും പഠിക്കാനും ഗവേഷണം നടത്താനും, ഒക്കെ ഈ പറഞ്ഞ മീഡിയ കോഴ്സുകൾ നിങ്ങളെ പ്രാപ്തരാക്കും. 

മാനേജ്‌മന്റ് കോഴ്സുകൾ

കോമേഴ്‌സ് പഠിച്ചവർക്ക് മാത്രമേ മാനേജ്‌മന്റ് കോഴ്സുകൾക്ക് ചേരാൻ പറ്റൂ എന്നൊരു മിഥ്യാധാരണ പൊതുവെ ഉണ്ട്. എന്നാൽ ഹ്യൂമാനിറ്റീസ് കാർക്കും കമ്പനികളുടെ മാനേജർ പോസ്റ്റിലേക്ക്, അഡ്മിനിസ്ട്രേഷൻ തലത്തിലേക്ക് ഒക്കെ എത്തിപ്പെടാൻ സഹായിക്കുന്ന കോഴ്സുകളാണ്, BBA , BBM , BMS തുടങ്ങിയവ. വെറുതെ കേറി പഠിച്ച ഉടനെ മാനേജർ ആകാനൊന്നും പറ്റില്ല, പക്ഷെ നല്ലപോലെ സ്കില്ലുകളൊക്കെ ഡെവലപ്പ് ചെയ്താൽ, നിങ്ങൾ നിങ്ങളെ തന്നെ വളർത്തിയെടുക്കാൻ തയ്യാറായാൽ ഉറപ്പായും നല്ല പൊസിഷനുകളിലെത്താൻ ഈ കോഴ്സുകൾ സഹായിക്കും. 

ഹോസ്പിറ്റാലിറ്റി കോഴ്സുകൾ 

ബി എസ് സി ഹോട്ടൽ മാനേജ്‌മന്റ് എന്ന് കേട്ടിട്ടുണ്ടോ? ഇതൊരു ബേസിക് കോഴ്സ് ആണ്. ഹയർ സ്റ്റഡീസ് സമയത്ത് സ്പെഷ്യലൈസേഷൻ എടുക്കുന്നതോടെ ഷെഫ് മുതൽ ഹോട്ടലിന്റെ മാനേജർ വരെ ആകാനുള്ള ബേസ് ഈ കോഴ്സ് പഠിച്ച് കഴിയുമ്പോ നമുക്ക് ലഭിക്കും. ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള വേറെ രണ്ട് ഓപ്‌ഷനുകളാണ് ട്രാവൽ ആൻഡ് ടൂറിസവും, അതെ പോലെ എയർലൈൻ &എയർ പോർട്ട് റിലേറ്റഡ് കോഴ്സുകൾ. ഇവിടെയും പക്ഷെ നേരത്തെ പറഞ്ഞത് പോലുള്ള സ്കില്ലുകൾ അത്യാവശ്യമാണ് ട്ടോ. കമ്മ്യൂണിക്കേഷൻ സ്കിൽ, ലാംഗ്വേജ് എബിലിറ്റി, ലീഡർഷിപ് സ്കിൽ ഒക്കെ വേണം. 

നിയമബിരുദം

+2 ഏതായാലും നിയമം പഠിക്കാം. വക്കീലാവുക എന്നതിലുപരിയായി ധാരാളം സാധ്യതകയുമുണ്ട്. ലീഗൽ അഡ്വൈസറാവാം, ലീഗൽ അനലിസ്റ്റാവാം, മജിസ്രേട്ടാവാം, പബ്ലിക് പ്രോസിക്യൂട്ടറാവാം, നിയമം പഠിപ്പിക്കുന്ന അധ്യാപകരുമാവാം. നിയമ ബിരുദമുള്ള മാധ്യമപ്രവർത്തകർക്ക് വേറെ തന്നെ ഒരു പവർ ആണ് ട്ടോ. സീറ്റുകൾ വളരെ കുറവായത് കൊണ്ട് തന്നെ എൻട്രൻസ് എക്‌സാമെഴുതി നേടുക എന്നത് മാത്രമാണ് വഴി.

 LLB യെക്കുറിച്ചുള്ള വിശദ വിവരങ്ങളുടെ വീഡിയോ NOWNEXT ന്റെ ചാനലിൽ തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്. കൂടുതലറിയാൻ അത് നോക്കിയാ മതി. 

ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് 

ഹ്യൂമാനിറ്റീസ്കാർക്ക്, അത്യാവശ്യം വരക്കാനും, അതേപോലെ ഫൈൻ ആർട്സിൽ നല്ല താല്പര്യവും പാഷനുമൊക്കെ ഉള്ളവർക്ക് എടുക്കാൻ പറ്റിയ അടിപൊളി കോഴ്സ് ആണ് ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്. കേരളത്തിൽ തന്നെ ഫൈൻ ആർട്സ് കോളേജുകളുണ്ട്. പോരാത്തതിന് ഐ ഐ ടി യിലും ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് കോഴ്സ് പഠിക്കാൻ അവസരമുണ്ട്. 

+2 ഹ്യൂമാനിറ്റീസിന് ശേഷം സി എ 

ഹ്യൂമാനിറ്റീസ് കാർക്ക് എന്ത് സി എ എന്നല്ല, പറ്റും. പക്ഷെ എളുപ്പത്തിൽ നടക്കില്ല, ഒരു പരീക്ഷ പാസാകണം. സി പി ടി അഥവാ കോമൺ പ്രൊഫിഷ്യൻസി ടെസ്റ്റ് ഫോർ സി എ എന്ന എൻട്രൻസ് എക്‌സാം. ജൂണിലും ഡിസംബറിലും നടത്തിവരുന്ന സി പി ടി എക്സാം എഴുതി, ക്വാളിഫൈഡ് ആയാൽ, ഹ്യൂമാനിറ്റീസുകാർക്കും സി എ പഠിക്കാം. സി പി ടി എഴുതാനുള്ള യോഗ്യത ഏത് സ്ട്രീമായാലും ഉള്ള +2 ആണ്. അതിപ്പോ ലാഭായല്ലോ ല്ലേ?   

ഈ പറഞ്ഞ വെറൈറ്റിസ് ഓഫ് കോഴ്സുകളൊന്നും കൂടാതെ ഐ ഐ ടി കളിൽ തന്നെ കോമേഴ്സും ഹ്യൂമാനിറ്റീസും പഠിച്ച വിദ്യാർത്ഥികൾക്കായി നൽകുന്ന എം എ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റൽ സ്റ്റഡീസ്, ബാച്ചിലർ ഓഫ് ഡിസൈൻ തുടങ്ങിയ കോഴ്സുകളുമുണ്ട്. അതിനെക്കുറിച്ചുള്ള ഡീറ്റൈൽഡ് വിഡിയോയും നമ്മുടെ ചാനലിലുണ്ട്. ലിങ്ക് കമന്റിൽ കൊടുത്തേക്കാം.ഇനിയിതൊന്നും പോരാതെ കുറെയധികം ഡിഗ്രി കോഴ്സുകളുമുണ്ട്. നമ്മൾ കേട്ട് പരിചയിച്ചിട്ടുള്ള BA Languages , BCom , BA Psychology , BA history, BA Economics, BA Sociology, BA political science, BA Philosophy തുടങ്ങിയ ജനറൽ കോഴ്സുകൾ ഒരുപാടുണ്ട്. 

After +2

അതേ, നമ്മൾ ഏത് കോഴ്സ് എടുക്കുന്നു എന്നുള്ളതിലല്ല കാര്യം, നമ്മൾ അത് എങ്ങനെ എടുക്കുന്നു എന്നുള്ളതിലാണ്. എന്ത് പഠിച്ചാലും, താല്പര്യത്തോടെ പഠിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തികഞ്ഞ ആത്മവിശ്വാസത്തോടെ, താല്പര്യത്തോടെ ഏത് വിഷയത്തെ നമ്മൾ സമീപിച്ചാലും നമ്മൾ അതിൽ വിജയിച്ചിരിക്കും.