കോളേജിലോ ട്രെയിനിങ് ഇൻസ്റിറ്റ്റ്യൂട്ടുകളിലോ  മാത്രം പോയി പഠിച്ചാലേ തൊഴിൽ നേടാൻ പറ്റൂ  എന്നതൊക്കെ പഴങ്കഥയായി അല്ലെ. ഇന്നിപ്പോൾ ആർക്കും എവിടെ ഇരുന്നും പഠിക്കാവുന്ന ലക്ഷക്കണക്കിന്  കോഴ്സുകൾ ഓൺലൈനിൽ ലഭ്യമാണ്. പ്രത്യേകിച്ച് കോവിഡ് വന്നതോട് കൂടി ഇത്തരത്തിൽ സെർട്ടിഫിക്കേഷൻ കോഴ്സുകൾ പഠിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്, പോരാതെ നിങ്ങൾക്ക് ഒരു കരിയർ സ്റ്റാർട്ട് ചെയ്യാൻ ഇത് പോലത്തെ കോഴ്സുകൾ പഠിച്ചാൽ  മതിയെന്ന അവസ്ഥയും വന്നു. നിങ്ങൾ ഇത് വരെ ഓൺലൈൻ കോഴ്സുകൾ ഒന്നും പഠിച്ചിട്ടില്ല, എന്നാൽ കാശ് ചെലവില്ലാതെ ഏതെങ്കിലും ഒരു സെർറ്റിഫിക്കേഷൻ കോഴ്സ്  എടുത്ത് ജോലി ഒക്കെ സെറ്റ് ആക്കണം എന്ന ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിരവധി ഫ്രീ കോഴ്സുകളാണ് ഓൺലൈൻ ആയി ലഭ്യമായിട്ടുള്ളത്. എല്ലാ കോഴ്സുകളെയും പറ്റി പറയാൻ തുടങ്ങിയാൽ തീരില്ല എന്നത് കൊണ്ട് തന്നെ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള അഞ്ച് ഫ്രീ ഓൺലൈൻ സെർട്ടിഫിക്കേഷൻ കോഴ്സുകൾ നമുക്ക് നോക്കാം

Fundamentals of Digital Marketing

ഫണ്ടമെന്റൽസ് ഓഫ് ഡിജിറ്റൽ മാർക്കറ്റിംഗ്. ഗൂഗിൾ ഡിജിറ്റൽ അൺലോക്ക്ഡ് എന്ന പ്രോഗ്രാം വഴിയാണ് ഗൂഗിൾ ഈ സെർറ്റിഫിക്കേഷൻ കോഴ്സ് ഫ്രീ ആയി നൽകുന്നത്. ഏകദേശം നാല്പത് മണിക്കൂറുകൾ കൊണ്ട് നിങ്ങൾക്ക് മുഴുവൻ കോഴ്സും പഠിച്ച് ടെസ്റ്റുകളും പാസായി സർട്ടിഫിക്കേഷൻ നേടാം. ഡിജിറ്റൽ മാർകെറ്റിംഗിൽ ഒരു കരിയർ ആഗ്രഹിക്കുന്നവർക്ക് തുടങ്ങാൻ പറ്റിയ മികച്ച ഒരു കോഴ്സ് ആണിത്. എന്നാൽ സെർറ്റിഫിക്കേഷൻ ലഭിച്ചു കഴിഞ്ഞാൽ അവിടെ നിർത്തരുത്, മറ്റു ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സുകൾ പഠിച്ച് നിങ്ങളുടെ കരിയറിന് തുടക്കമിടാൻ ശ്രമിക്കുക. ഒരിക്കലും ഈ ഒരു സർട്ടിഫിക്കറ്റ് കൊണ്ട് മാത്രം നിങ്ങൾക്ക് ജോലി കിട്ടണമെന്ന് ഒരു നിർബന്ധവുമില്ല –  നിങ്ങളുടെ സ്കില്ലുകൾ വളർത്തിക്കൊണ്ടേയിരിക്കുക.

An Introduction to Data Science

അടുത്തത് ആൻ ഇൻട്രൊഡക്ഷൻ റ്റു ടാറ്റ സയൻസ്. ഡേറ്റ സയൻസ്, ബിഗ് ഡേറ്റ എന്നൊക്കെ നിങ്ങൾ കേട്ടിരിക്കും. ഇപ്പോഴുള്ള ഡിജിറ്റൽ പ്രളയത്തിൽ ജെനെറേറ്റ് ആകുന്ന ഡേറ്റ എല്ലാം വിശകലനം ചെയ്തു ഉപകാരപ്രദമായ രീതിയിലേക്ക് മാറ്റിയെടുക്കൽ ആണ് സിംപിൾ ആയി പറഞ്ഞാൽ ഒരു ഡേറ്റ സയൻന്റിസ്റ്റിന്റെ ജോലി. നിങ്ങൾ ഡേറ്റ സയൻസിൽ ഒരു കരിയർ ആഗ്രഹിക്കുന്നെങ്കിൽ യുഡമി നൽകുന്ന ഈ ഫ്രീ കോഴ്സിൽ എൻറോൾ ചെയ്ത് നോക്കുക. നിങ്ങളുടെ താത്പര്യമനുസരിച്ച് പൈത്തൺ പോലുള്ള പ്രോഗ്രാമിങ് ലാംഗ്വേജ് ഒക്കെ പഠിച്ചു ഡേറ്റ സയൻസിൽ ഒരു ജോലി നേടാൻ സാധിച്ചേക്കും. ഭാവിയിൽ വൻ സാധ്യതകളാണ് ഈ മേഖലയിൽ ഉണ്ടാവുക.

Blockchain Foundation Program 

ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, എൻഎഫ്റ്റി – ഇവയൊക്കെ നിങ്ങൾ കേട്ടിരിക്കാൻ ഇടയുള്ള വാക്കുകളാണ്. ബ്ലോക്ക് ചെയിൻ അധിഷ്ഠിത ടെക്നോളോജികളും സ്റ്റാർട്ടപ്പുകളും ഉയർന്നു വരുന്ന ഈ സമയത്ത് അതിലെ തൊഴിൽ സാധ്യതകളും ഏറെയാണ്, പ്രത്യേകിച്ച് development, ഡിസൈനിങ് മേഖലകളിൽ. ബ്ലോക്ക് ചെയിനിൽ നിങ്ങൾ ഒരു ജോലി നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ബ്ലോക്ക് ചെയിനും അനുബന്ധ ടെക്നോളോജികളുമെല്ലാം വ്യക്തമായി മനസിലാക്കുക എന്നതാണ്. ഇതിന് നിങ്ങളെ സഹായിക്കുന്ന ഒരു കോഴ്‌സാണ് കേരള ബ്ലോക്ക് ചെയിൻ അക്കാദമി നൽകി വരുന്ന ബ്ലോക്ക് ചെയിൻ ഫൌണ്ടേഷൻ പ്രോഗ്രാം. സൗജന്യമായി പഠിച്ച് സെർറ്റിഫിക്കേഷൻ നേടാവുന്ന ഈ കോഴ്സ് പൂർണ്ണമായും ഓൺലൈൻ ആയിട്ട് ലഭ്യമാണ്.

https://learn.kba.ai/course/blockchain-foundation-program/

IBM Cybersecurity Analyst Professional Certificate

സൈബർ ക്രൈമുകൾ ധാരാളം കൂടി വരുന്ന ഈ സമയത്ത് ഉറപ്പായും സൈബർ സെക്യൂരിറ്റി പ്രൊഫെഷനലുകൾക്ക് സ്കോപ്പ് ഒരുപാടുണ്ട്. നിങ്ങൾ ഒരു സൈബർ സെക്യൂരിറ്റി അനലിസ്റ്റ് ആയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചെയ്യാൻ പറ്റിയ ഒരു ബിഗിനർ കോഴ്സ് ആണ് ഇത്. Coursera പ്ലാറ്റഫോമിലുടെ ഐബിഎം ആൺ ഈ കോഴ്സ് നൽകി വരുന്നത്. നിങ്ങളുടെ സമയം അനുസരിച്ച് ഒരു മാസം മുതൽ എട്ട് മാസം വരെ എടുത്ത് നിങ്ങൾക്ക് ഈ കോഴ്സ് പൂർത്തിയാക്കാം. കോഴ്സെറയിൽ ഇത്തരം കോഴ്സുകൾക്ക് പ്രതിമാസം ഫീസ് ഉണ്ടെങ്കിലും നിങ്ങൾ ഒരു വിദ്യാർത്ഥി ആണെങ്കിൽ സ്കോളർഷിപ്, ഫൈനാൻഷ്യൽ എയ്ഡ് ഉൾപ്പെടെ ലഭിക്കുന്നതാണ്.

Full Stack Development for Beginners

നിങ്ങൾക്ക് ഐടി മേഖലയിൽ ഒരു ജോലിയാണ് ആവശ്യമെങ്കിൽ, ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ ആകാനാണ് നിങ്ങളുടെ എയ്മ് എങ്കിൽ സിംപ്ലി ലേൻ നൽകി വരുന്ന ഫുൾ സ്റ്റാക്ക് ഡെവലപ്പ്മെന്റ് ഫോർ ബിഗിനേഴ്സ് എന്ന കോഴ്സ് പഠിച്ചു കൊണ്ട് തുടങ്ങാം. ഫ്രീ ആയി പഠിച്ചു നിങ്ങൾക്ക് സെർട്ടിഫിക്കേഷൻ നേടാം. Frontend backend ടെക്നോളജികൾ നിരവധി വെബ് ഫ്രെയിം വർക്കുകൾ ഒക്കെ ഈ കോഴ്സിലൂടെ നിങ്ങൾക്ക് പഠിക്കാൻ കഴിയും.

ഈ കോഴ്‌സുകളൊക്കെ പഠിച്ച ഉടനെ നിങ്ങൾക്ക് ജോലി ലഭിക്കണമെന്ന് ഒരു നിർബന്ധവുമില്ല. എന്നാൽ നിങ്ങൾക് ഒരു കരിയർ സ്വിച്ച് ആഗ്രഹിക്കുന്നെങ്കിൽ, അല്ലെങ്കിൽ ഒരു പുതിയ മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ പറഞ്ഞ കോഴ്സുകൾ നിങ്ങളെ സഹായിക്കും. ഇത്തരത്തിൽ ധാരാളം ഫ്രീ കോഴ്സുകൾ പല ഓൺലൈൻ പ്ലാറ്റുഫോമുകൾ വഴിയും ലഭ്യമാണ്. കൂടാതെ പല പെയ്ഡ് കോഴ്സുകളും വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിലും സൗജന്യമായും ഒക്കെ പഠിക്കാനുള്ള അവസരങ്ങളും അനവധിയാണ്.