• രണ്ടാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ഫെബ്രുവരി ഇരുപതു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014 & 2016 സ്കീം) പരീക്ഷക്ക് 2023 ജനുവരി പത്തു മുതൽ മുപ്പത്തൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഫെബ്രുവരി ഒന്ന് വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഫെബ്രുവരി മൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ഒന്നാം വർഷ ബി എസ്സ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023

2023 ഫെബ്രുവരി പതിനഞ്ചു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷക്ക് 2023 ജനുവരി പത്തു മുതൽ ഇരുപത്തഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി ഇരുപത്തെട്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി മുപ്പത്തൊന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.