കുഴല്‍മന്ദം ഐ.സി.ഡി.എസ് പ്രോജക്ട്  പരിധിയിലെ കുഴല്‍മന്ദം, മാത്തൂര്‍, കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി, കുത്തനൂര്‍, കണ്ണാടി, തേങ്കുറിശ്ശി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ / ഹെല്‍പ്പര്‍മാരുടെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസ്സായവരും, ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. എസ്.സി / എസ്.ടി  വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെ വയസ്സിളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 11 വൈകീട്ട് അഞ്ച് വരെ. അപേക്ഷയുടെ മാതൃക കുഴല്‍മന്ദം ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയത്തിലോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. അപേക്ഷിക്കേണ്ട വിലാസം – ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, കുഴല്‍മന്ദം പി.ഒ, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കുഴല്‍മന്ദം-678702, ഫോണ്‍- 0492 2295232

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!