• ഏഴാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023 – പരീക്ഷാ രജിസ്ട്രേഷൻ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ഫെബ്രുവരി പതിമൂന്നു മുതലാരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷക്ക് 2023 ജനുവരി ഇരുപത്തഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി മുപ്പതു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഫെബ്രുവരി ഒന്ന് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ഫൈനൽ പ്രൊഫഷണൽ ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023 – പരീക്ഷാ രജിസ്ട്രേഷൻ

2023 ഫെബ്രുവരി ഇരുപതു മുതലാരംഭിക്കുന്ന ഫൈനൽ പ്രൊഫഷണൽ ബി എച്ച് എം എസ്സ് ഡിഗ്രി (2010 & 2015 സ്കീം) സപ്ലിമെന്‍ററി പരീക്ഷക്ക്‌ 2023 ജനുവരി ഇരുപത്തേഴു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി ഇരുപത്തെട്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി മുപ്പതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.