ഹാർപ്പിക്കിന്റെ ഷേപ്പുള്ള ബോട്ടിലിൽ ബോൺവിറ്റ, അതേ പോലെ എക്‌സോ ഡിഷ്‌വാഷിന്റെ രൂപത്തിൽ. എണ്ണ കുപ്പീല്, ടിഷ്യു പേപ്പറിന്റെ ബോക്സിനുള്ളിൽ. എഗ്ഗ് ബോക്സിൽ. കെച്ചപ്പിന്റെ ബോക്സിൽ. അങ്ങനെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും പുറത്തിറക്കി ആളുകളെ മൊത്തത്തിൽ ഞെട്ടിച്ചിരിക്കയാണ് കുട്ടികളുടെ പ്രിയപ്പെട്ട ബോൺവിറ്റ. ചോദിച്ചപ്പോ പറയാ, ഇതൊന്നും അങ്ങനെ വേണം ന്നു കരുതീട്ടല്ല, ഫോഴ്സ് ചെയ്ത് അങ്ങനെ ആക്കിയതാണ് ന്ന്, ഫോർസ്ഡ് പാക്കറ്റ്സ്. എന്തിന് ന്ന് ചോയിച്ചപ്പോ കാര്യം പറഞ്ഞു. ഇതൊരു ക്യാമ്പയിന്റെ ഭാഗാണ്. ഒരു പഠനം തെളിയിക്കുന്നത് നമ്മുടെ നാട്ടിലെ 82 % കുട്ടികളും ഇതേപോലെ, ഫോഴ്സ് ചെയ്യപ്പെട്ട് ആർക്കൊക്കെയോ വേണ്ടി ഇഷ്ടപ്പെട്ട എന്തൊക്കെയോ വേഷം ജീവിതകാലം മുഴുവൻ കെട്ടാൻ വിധിക്കപ്പെടുന്നവരാണത്രെ.

സ്വന്തം കരിയറോ, ഭാവിയോ, എന്തിന് സ്വപ്‌നങ്ങൾ പോലും സ്വന്തമായി തീരുമാനിക്കാൻ കഴിയാത്തവരാണത്രെ അവർ. രക്ഷിതാക്കൾ അവർക്ക് ചെയ്യാനോ ആവാനോ പറ്റാതെ പോയതൊക്കെ കുട്ടികളിലൂടെ സാധിച്ചെടുക്കാൻ ശ്രമിക്കുന്നതിലൂടെ സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളുമൊക്കെ അഴിച്ചുവെച്ച്, വേഷം കെട്ടി ഇഷ്ടപ്പെടാത്തതിനെ കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ജീവിച്ചു തീർക്കേണ്ടി വരുന്നു അവർക്ക്. ഈയൊരു ക്യാമ്പയിനിലൂടെ ബോൺവിറ്റ പറഞ്ഞുവെക്കുന്നത് ഫോഴ്സ് ചെയ്യുവകയല്ല വേണ്ടത്, വരുന്നിടത് വെച്ച് കാണുക എന്നാണ്. ഫെയ്ത് നോട്ട് ഫോഴ്സ് എന്ന്, ഇത് കണ്ടിട്ടെങ്കിലും നമ്മുടെ നാട്ടാർക്ക് ബോധം വന്നാ മതിയേരുന്നു.