കെട്ടിട നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന എൻജിനീയറിങ് ശാഖയാണ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്. ഹൈവേകള്‍, പാലങ്ങള്‍, വിമാനത്താവളങ്ങള്‍, റെയിൽ പാതകള്‍, വമ്പന്‍ കെട്ടിടങ്ങള്‍, ഡാമുകള്‍ തുടങ്ങിയവയുടെയൊക്കെ രൂപകല്പനയും നിർമ്മാണ നിയന്ത്രണവും ഇതില്‍ ഉൾപ്പെടുന്നു.

ഗുണമേന്മ നിർണ്ണയം, പ്‌ളാനിങ്, സുരക്ഷാ സാങ്കേതികവിദ്യ തുടങ്ങിയവയും കൺസ്ട്രക്ഷൻ എൻജിനീയറിങ്ങിൽ  ഉൾപ്പെടുന്നു. ഈ മേഖലയ്ക്ക് ആവശ്യം സിവിൽ എൻജിനീയർമാരെയും കൺസ്ട്രക്ഷൻ മാനേജർമാരെയുമാണ്.

ഈ മേഖലയിൽ പ്രവർത്തിക്കാൻ വിദേശ രാജ്യങ്ങളിൽ പ്രൊഫഷണൽ എൻജിനീയർമാരെ ആവശ്യമാണ്. ബിരുദാനന്തര ബിരുദം ഉള്ളവർക്കേ ജോലി ലഭിക്കുകയുള്ളു. തുടക്കത്തിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർമാരായിട്ടായിരിക്കും നിയമനം. ഈ കരിയറിലെ ഡിസൈൻ മേഖലയ്ക്ക് എൻജിനീയറിങ് ലൈസൻസിന്റെ ആവശ്യകതയില്ല.

സെന്റർ ഫോര്‍ എൻവയോൺമെന്റ് പ്ലാനിംഗ് ആൻഡ് ടെക്നോളജി അഹമ്മദാബാദ്, മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്നോളജി പുണെ എന്നിവടങ്ങളിൽ കൺസ്ട്രക്ഷൻ എൻജിനീയറിങ് കോഴ്‌സുകൾ നടത്തുന്നുണ്ട്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!