ഇലോൺ മസ്‌ക് പുറത്താക്കിയവർക്ക് ജോലി നൽകാൻ തയ്യാറായി എത്തിയിരിക്കുകയാണ് കൂ എന്ന ഇന്ത്യൻ മൈക്രോ ബ്ലോഗിങ് കമ്പനി. പിരിച്ചുവിട്ടവരിൽ കുറേപ്പേരെയെങ്കിലും ഞങ്ങൾക്കാവിശ്യമുണ്ട്, കമ്പനിയുടെ അടുത്ത ഘട്ട എക്സ്പാൻഷന്‌ അന്യായമായി പിരിച്ചുവിടപ്പെട്ട ഈ ആളുകളെ ഞങ്ങൾ ഉപയോഗിക്കും, എന്നാണ് കൂ മേധാവി ട്വീറ്റലൂടെ അറിയിച്ചിരിക്കുന്നത്. ഭാവി അനിശ്ചിതത്വത്തിലായ തൊഴിലാളികൾക്ക് ഇതൊരു സന്തോഷ വാർത്തയാണ്. 

ട്വിറ്ററിന്റെ ആകെ വർക്ക് ഫോഴ്‌സായ 7600 ന്റെ നേർപകുതി ആളുകളെയാണ് മസ്‌ക് ഒരേസമയം പിരിച്ചുവിട്ടത്. അതും ചില ഡിപ്പാർട്ട്മെന്റുകൾ പൂർണമായും ഇല്ലാതാക്കി കൊണ്ട്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഈ പിരിച്ചുവിടലിനോടൊപ്പം തന്നെ ഈ അടച്ചുപൂട്ടലുകളും സംഭവിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ ആയിരത്തി അഞ്ഞൂറോളം പേർ സ്വമേധയാ രാജി വെച്ച് പുറത്ത് പോവുകയും ചെയ്തു.

ട്വിറ്ററിന് ബദലായി വളർന്നു കൊണ്ടിരിക്കുന്ന ‘കൂ’ മസ്‌ക് തുറന്നിട്ട ഈ അവസരം ഉപയോഗപ്പെടുത്തുമെന്നത് തീർച്ചയാണ്. 2020 ൽ ആരംഭിച്ച കമ്പനി ഇന്നെത്തി നിൽക്കുന്ന വളർച്ച അതിശയിപ്പിക്കുന്നതാണ്. അടുത്ത ഘട്ടം പ്ലാൻ ചെയ്യുന്നത് ട്വിറ്ററിന്റെ മികച്ച വർക്‌ഫോഴ്‌സ്‌ കൂടി ഉപയോഗിച്ചുകൊണ്ടാവുമ്പോൾ കൂ വിന്റെ മാർജിൻ നിലം തൊടാതെ കുതിക്കുമെന്നതിൽ സംശയമേ വേണ്ട.