കുസാറ്റിന്റെ ചരിത്രത്തിലാദ്യമായി രണ്ട് പെൺകുട്ടികൾ സർവകലാശാല യൂണിയന്റെ അമരത്ത് വന്നതോടെ അവിടെ പിറന്നത് അടുത്ത ചരിത്രം. കേരളത്തിലാദ്യമായി ഒരു സർവകലാശാല വിദ്യാർഥിനികൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ചിരിക്കുന്നു. വർഷം 2 % അധിക അവധി നേടി പഠിക്കും ഇനി കുസാറ്റിലെ വിദ്യാർത്ഥിനികൾ. മെഡിക്കൽ സെർട്ടിഫിക്കറ്റോ യാതൊരു ക്ലെയിമും ആവശ്യമില്ലാതെ പെൺകുട്ടികളുടെ അപേക്ഷ മാത്രം മതി ഈയൊരു അറ്റന്റൻസ് റിലാക്‌സേഷൻ അവർക്ക് ലഭിക്കാൻ. ആദ്യമായാണ് കുസാറ്റിന്റെ വിദ്യാർത്ഥി യൂണിയൻ അമരത്ത് രണ്ട് പെൺകുട്ടികൾ എത്തുന്നത്. ചെയർപേഴ്സണും സെക്രട്ടറിയും പെൺകുട്ടികൾ. അവരാണ് യൂണിവേഴ്സിറ്റിയെക്കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചിരിക്കുന്നത്