സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിന്റെ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. (ഓപ്പൺ – ഒന്ന്, ഇ.റ്റി.ബി – ഒന്ന്) 2018 ജനുവരി ഒന്നിന് 41 വയസ്സ് കഴിയാൻ പാടില്ല.  സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ശമ്പളം പ്രതിമാസം 20,000 രൂപ.

യോഗ്യത ബി.എസ്‌സി ഫുഡ് ടെക്‌നോളജിയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം/ബി.ടെക് ഫുഡ് ടെക്‌നോളജിയും, രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.  അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ ഏഴിന് മുമ്പ് തൊട്ടടുത്തുള്ള പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് തിരുവനന്തപുരം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!