എന്താണ് ഡി ഡബ്ള്യു എം എസ്? എങ്ങനെയാണ് അതിൽ രജിസ്റ്റർ ചെയ്യുന്നത്? കേരളത്തിലെ തൊഴിലന്വേഷകരുടെയൊക്കെ മുന്നിലുള്ള പ്രധാന സംശയങ്ങളായി ഇന്ന് ഈ ചോദ്യങ്ങളുണ്ട്. ഡി ഡബ്ള്യു എം എസ് എന്നാൽ ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ്‌ മാനേജ്‌മന്റ് സിസ്റ്റം എന്നാണ് അർത്ഥമാക്കുന്നത്. കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ 2026 ആകുമ്പോഴേക്കും 20 ലക്ഷം തൊഴിൽ നൽകുക ലക്ഷ്യത്തിന്റെ ഭാഗമായി നിലവിൽ വന്ന കേരള നോളേജ് ഇക്കോണമി മിഷൻ അഥവാ കെ കെ ഇ എം ആണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. കേരളത്തെ ഒരു നോളേജ് സൊസൈറ്റി ആക്കി മാറ്റുക, അതിലൂടെ അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുക എന്നതാണ് ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഡി ഡബ്ള്യു എം എസ് ആവിഷ്കരിച്ചിരിക്കുന്നത്. 

kkem

ഇനി എങ്ങനെയാണ് ഡി ഡബ്ള്യു എം എസ് ൽ രജിസ്റ്റർ ചെയ്യുന്നത് എന്ന് നോക്കാം. കെ കെ ഇ എം ന്റെ നോളജ് മിഷൻ ഡോട്ട് കേരള ഡോട്ട് ജിഒവി ഡോട്ട്  ഐഎൻ എന്ന വെബ്‌സൈറ്റിൽ കയറുക എന്നതാണ് ആദ്യത്തെ പടി. അപ്പോൾ തുറന്നുവരുന്ന വിൻഡോയുടെ വലതുവശത്ത് മുകളിലായി ലോഗിൻ ഓർ രജിസ്റ്റർ എന്ന ബട്ടൺ കാണാം. അതിൽ ക്ലിക്ക് ചെയ്യുക. അതിൽ രണ്ട് ഓപ്ഷനുകളാണ് കാണാൻ സാധിക്കുക. ജോബ് സീക്കർ രജിസ്റ്റർ ഓർ ലോഗിൻ, ഒഫീഷ്യൽ ലോഗിൻ എന്നിങ്ങനെ. അതിൽ ജോബ് സീക്കർ രജിസ്‌ട്രേഷൻ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. നേരെ തുറന്നു വരുന്ന വിൻഡോയിൽ നമ്മുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകി I have റെഡ് and agree the terms and conditions എന്നതിന്റെ തൊട്ട് ഇടത് വശത്തുള്ള ചെക്ക് ബോക്സിൽ ടിക്ക് ചെയ്ത്, ശേഷം സെന്റ് ഒ ടി പി ബട്ടൺ ക്ലിക്ക് ചെയ്യുക. നമ്മൾ നൽകിയിരിക്കുന്ന മെയിൽ ഐഡിയിലും മൊബൈൽ നമ്പറിലും നമുക്ക് ആറക്ക ഒ ടി പി ലഭിക്കും. ഒ ടി പി നൽകിയ ശേഷം വെരിഫൈ ബട്ടൺ ക്ലിക്ക് ചെയ്യുക. 

ഒ ടി പി വെരിഫിക്കേഷൻ കഴിഞ്ഞാണ് രജിസ്‌ട്രേഷൻ പ്രോസസ് ആരംഭിക്കുന്നത്. തുറന്നുവരുന്ന വിൻഡോയിൽ നമ്മുടെ വിവരങ്ങളെല്ലാം തന്നെ നൽകുക എന്നതാണ് അടുത്ത സ്റ്റെപ്. കൂട്ടത്തിൽ ഒരു പാസ്സ്‌വേർഡ് കൂടി സെറ്റ് ചെയ്യണം. നമ്മുടെ വിവരങ്ങളൊക്കെ നൽകി ഏറ്റവും താഴെ ആയി നമ്മുടെ സ്കില്ലുകൾ ആഡ് ചെയ്യാനുള്ള സ്പേസ് കൂടി നൽകിയിട്ടുണ്ട്. സ്കില്ലുകളായി നമുക്ക് നമ്മുടെ ജോലിക്ക് ആവിശ്യമായ സ്കില്ലുകൾ ചേർക്കാം. കമ്മ്യൂണിക്കേഷൻ സ്കിൽ, ലാങ്ഗ്വേജ്‌ എബിലിറ്റി പോലുള്ളവ. നമ്മുടെ കഴിവുകൾ എന്തൊക്കെ എന്ന് രേഖപ്പെടുത്തി താഴെ നൽകിയിട്ടുള്ള സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുന്നതോടെ രജിസ്‌ട്രേഷൻ പ്രോസസ് പൂർത്തിയായി. ശേഷം ഓപ്പൺ ആയി വരുന്ന വിൻഡോയിൽ നമുക്ക് കെ എം എന്ന് ആരംഭിക്കുന്ന ഒരു ഐഡി നമ്പർ ലഭിക്കും. അതാണ് നമ്മുടെ ഡി ഡബ്ള്യു എം എസ് ഐഡി. കെ കെ ഇ എം നടത്തി വരുന്ന എല്ലാ ജോബ് ഫെയറുകളിലും ഈ ഐ ഡി നമുക്ക് അത്യാവശ്യമാണ്. ഈ ഐ ഡി ഉണ്ടെങ്കിൽ മാത്രമാണ് നമുക്ക് ജോബ് ഫെയറിൽ പങ്കെടുക്കാൻ കഴിയുക. 

dwms registration

മൊബൈൽ ഫോൺ വഴി ഡി ഡബ്ള്യു എം എസ് കണക്ട് എന്ന ആപ്പ് ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാൻ സാധിക്കും. നേരത്തെ തന്നെ രജിസ്റ്റർ ചെയ്ത് വെക്കുന്നത് ജോബ് ഫെയർ നടക്കുന്ന വേദികളിൽ ചെന്ന് രജിസ്റ്റർ ചെയ്ത് സമയം കളയാതിരിക്കാൻ നമ്മെ സഹായിക്കും 

നിലവിൽ  കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ധാരാളം ജോബ് ഫെയറുകൾ നടക്കുന്നുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ജോബ് ഫെയർ പ്ലസ് എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ജോബ് ഫെയറിൽ പങ്കെടുക്കാം. അതോടൊപ്പം തന്നെ ഡി ഡബ്ള്യു എം എസ് രജിസ്ട്രഷനുള്ള ലിങ്കും നൽകിയിട്ടുണ്ട്. സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ താഴെ നൽകുന്നുണ്ട്. അതിലും വിളിച്ച് അന്വേഷിക്കാം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾ വീഡിയോയുടെ താഴെ കമെന്റായും രേഖപ്പെടുത്താവുന്നതാണ്.