വാഹനപ്പെരുപ്പം കൊണ്ടുണ്ടാകുന്ന റോഡുകളിലെ ട്രാഫിക് ബ്ലോക്കുകളെ കൊണ്ടു തന്നെ പൊറുതിമുട്ടിയിരിക്കുകയാണ്. അപ്പോഴാണ് ആകാശം!

കടൽ കടക്കുന്നത് അശുഭമായി കണ്ടിരുന്ന നാളുകളിൽ നിന്ന് നമ്മളിന്ന് രാജ്യങ്ങൾ ചുറ്റുന്ന സഞ്ചാരികളാണ് മാറിയിരിക്കുന്നു. ചിലപ്പോൾ ജോലിക്കു വേണ്ടിയാകാം, ചിലപ്പോൾ പഠനത്തിന് വേണ്ടിയാകാം, മറ്റ് ചിലപ്പോൾ വിനോദയാത്രയാകാം. പൊതുജനഗതാഗതം ഇത്രത്തോളം സുലഭമാക്കിയതിൽ വിമാനങ്ങൾ വഹിക്കുന്ന പങ്ക് അത്യന്തം മികച്ചതാണ്.

ഏതൊരു സമയത്തും ആകാശത്ത് ശരാശരി പറക്കുന്ന വിമാനങ്ങളുടെ എണ്ണമെത്രയെന്നോ? 9,728! ഇത്രത്തോളം തിരക്കുപിടിച്ച സ്ഥലമാണ് നമ്മുടെ മേഘപ്പുൽമേടുകൾ എന്ന് ചിന്തിക്കാൻ പോലും കഴിയില്ല. ഈ പതിനായിരത്തോളം പ്ലെയിനുകളിൽ 12 ലക്ഷത്തോളം യാത്രക്കാരാണ് ഓരോ ക്ഷണവും പറന്നുകൊണ്ടിരിക്കുന്നത്. അപ്പോൾ അവരുടെ സുരക്ഷ ഉറപ്പു വരുത്തുവാൻ ആകാശ ഗതാഗതം നിയന്ത്രിക്കുന്നതാരാണ്? അതാണ് ഒരു എയർ ട്രാഫിക് കൺട്രോളറുടെ ജോലി.

ഏറ്റവുമധികം മാനസികസമ്മർദ്ദമുണ്ടാകുന്ന ജോലികളിലൊന്നായി പറയപ്പെടുന്ന ഒരു ജോലിയാണിത്. ഇത്രയധികം വിമാനങ്ങൾ ഓരോ വിമാനത്താവളത്തിലും കയറിയിറങ്ങി നടക്കുമ്പോൾ ഓരോന്നിന്റെയും സമയക്രമങ്ങൾ തീരുമാനിക്കുക, അവയുടെ ഗതിയും മാർഗ്ഗവും നിർണ്ണയിക്കുക, തടസ്സങ്ങളില്ല എന്നുറപ്പു വരുത്തുക, രണ്ടു വാഹനങ്ങളുടെ പാതകൾ തമ്മിൽ തടസ്സപ്പെടാതിരിക്കുക, എന്നിവയൊക്കെ അത്ര എളുപ്പമുള്ള കാര്യമല്ല. കൂടാതെ ഈ യാത്രകളുടെ സമയക്രമങ്ങളെ ബാധിക്കുന്ന ഒരു സുപ്രധാന ഘടകമുണ്ട് – കാലാവസ്ഥ. ശക്തമായ കാറ്റ്, കോടമഞ്ഞ്, മിന്നൽകൊടുങ്കാറ്റ് എന്നിവയൊക്കെയുണ്ടാകുമ്പോൾ വിമാനം പറത്തുന്നതും ഇറക്കുന്നതുമൊക്കെ വളരെയധികം ദുഷ്കരമാണ്. ഇത്തരം സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് കാര്യക്രമങ്ങൾ രൂപപ്പെടുത്തേണ്ടി വരുമ്പോൾ പലപ്പോഴും പെട്ടെന്ന് തന്നെ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കേണ്ടി വരും.

വിഷയത്തിൽ അഗാധമായ ജ്ഞാനം, ആത്മവിശ്വാസം, ദൃഢനിശ്ചയം, അസാമാന്യമായ സമ്മർദ്ധനിമിഷങ്ങളിലും ജോലി ചെയ്യുവാനുള്ള മികവ്, തീരുമാനങ്ങളെടുക്കുവാനുള്ള കഴിവ്, നേതൃത്വ മികവ്, ഗണിതശാസ്ത്രപരമായ പരിജ്ഞാനം, ശക്തമായ ഓർമ്മശക്തി എന്നിവയെല്ലാം ജോലിക്ക് വളരെ അനിവാര്യമാണ്. ഇതെല്ലാം കൂടാതെ കാര്യക്ഷമമായ ആശയവിനിമയ മികവും ആവശ്യമാണ്. പ്രാദേശിക ഭാഷയെക്കൂടാതെ ഇംഗ്ലീഷ് ആശയവിനിമയങ്ങളും ചെയ്യേണ്ടി വരും. ആയതിനാലൊക്കെ തന്നെ ഉയർന്ന ശമ്പളം ലഭിക്കുന്ന ഒരു പ്രവർത്തന മേഖല കൂടിയാണിത്.

രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളോജികൾ  (ഐ.ഐ.ടി.), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നൊളജികൾ, എ.ഐ.സി.ടി.ഇ. (ആൾ ഇന്ത്യ കൗണ്‍സില്‍ ഫോർ ടെക്നിക്കൽ എജുക്കേഷൻ) അംഗീകാരമുള്ള എൻജിനീയറിങ് കോളേജുകൾ, അലഹബാദിലെ സിവിൽ ഏവിയേഷൻ ട്രെയിനിങ് കോളേജ്, ഹൈദരബാദിലെ ഏരിയ കണ്ട്രോൾ ട്രെയിനിങ് കോളേജ്, എന്നിവിടങ്ങളിലെ എ.സി.ടി. സംബന്ധമായ കോഴ്‌സുകൾ ഈ മേഖലയിലേക്ക് പ്രവേശിക്കുവാൻ ഗുണം ചെയും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!