ഡൽഹിയിലെ നാഷണൽ ബുക്ക് ട്രസ്റ്റ് വിവിധ ഇന്ത്യൻ ഭാഷകളിൽ എഡിറ്റോറിയൽ അസിസ്റ്റൻറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുകളാണുള്ളത്. കരാർ നിയമനം ആയിരിക്കും. മലയാളഭാഷയിലും അവസരമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തപാൽ വഴി അപേക്ഷ സമർപ്പിക്കണം. ഇംഗ്ലീഷ്, ഗുജറാത്തി, തമിഴ്, തെലുങ്ക്, ഉറുദു, മറാത്തി, കണ്ണട, ഹിന്ദി, മലയാളം, ഒറിയ എന്നീ ഭാഷകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനായി www.nbtindia.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 23.

Leave a Reply