ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ദാഷായണി വേലായുധൻ സെന്റർ ഫോർ വിമൻ സ്റ്റഡീസിന്റെയും ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള യൂട്ടിലിറ്റി സെന്ററിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാചരണം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ഉദ്ഘാടനം ചെയ്തു. ഡോ. അക്കയ് പദ്മശാലി മുഖ്യപ്രഭാഷണം നടത്തി. സർവ്വകലാശാലയുടെ ജെൻഡർ ഇവാലുവേഷൻ ആൻഡ് മോണിട്ടറിംഗ് കമ്മിറ്റി തയ്യാറാക്കിയ ‘ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവ്വകലാശാല ജൻഡർ ഇൻക്ലൂഷൻ ആൻഡ് ഡൈവേഴ്സിറ്റി പോളിസി 2023’ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണന് സമർപ്പിച്ചു. ദാക്ഷായണി വേലായുധൻ സെന്റർ ഫോർ വിമൻ സ്റ്റഡീസ് കോ-ഓർഡിനേറ്റർ പ്രൊഫ. കെ. എം. ഷീബ അധ്യക്ഷയായിരുന്നു. ആദി, അനഘ്, ഡോ. സൂസൻ തോമസ്, ഡോ. രേഷ്മ ഭരദ്വാജ് എന്നിവർ പ്രസംഗിച്ചു.