മാർച്ച് 27 മുതൽ ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- ഏപ്രിൽ 2023 ) പരീക്ഷകളുടെ ഹാൾ ടിക്കറ്റും നോമിനൽ റോളുകളും സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ എട്ടാം സെമസ്റ്റർ ബി എ എൽ എൽ ബി (മെയ് 2023 ) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .ഓഫ്‌ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവ്വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.