കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മെയ് രണ്ട് മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം & അർഹരായ 2010 സ്കീമുകാർക്കും) പരീക്ഷക്ക് 2023 ഏപ്രിൽ മൂന്ന് മുതൽ പതിനേഴ് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110/- രൂപ ഫൈനോടുകൂടി ഏപ്രിൽ പത്തൊൻപതു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ ഇരുപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.