കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മെയ് ഒൻപതിനാരംഭിക്കുന്ന ഒന്നാം വർഷ എം എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2023 ഏപ്രിൽ പത്ത് മുതൽ ഇരുപത്തിനാല് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഏപ്രിൽ ഇരുപത്താറ് വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ ഇരുപത്തേഴ് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.