Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

കൊടും കാടിന്റെ ഒത്ത നടുക്ക് ഒരു റെയിൽവേ സ്റ്റേഷൻ. താഴെ കുത്തൊഴുക്കുള്ള പുഴ. സ്റ്റേഷനിലേക്ക് വരാൻ എൻട്രൻസില്ല, ഇറങ്ങിപ്പോകാൻ എക്സിറ്റുമില്ല. ആകെയുള്ളത് ട്രെയിൻ. സ്റ്റേഷനിലേക്ക് എത്താനും പോകാനും ട്രെയിൻ മാത്രം.

കൊച്ചി വാട്ടർ മെട്രോയെക്കുറിച്ച് അറിയേണ്ടതെല്ലാം

റോഡില്ല, ഫൂട്പാത്തില്ല. ട്രെയിൻ വരും, നിർത്തും, ആളെയിറക്കും. കയറ്റും. പോകും. അത്ര മാത്രം. കാടിന്റെ നടുക്ക് എന്തിനിങ്ങനെ ഒരു റെയിൽവേ സ്റ്റേഷൻ എന്നാവും ചിന്ത. സംഭവം ഇത്രേയുള്ളൂ. യാത്രക്കിടെ കാഴ്ച കാണാൻ വേണ്ടി മാത്രമായി ജപ്പാനിൽ പണികഴിപ്പിച്ചതാണ് സെയ്റ്യു മിഹറാഷി എന്ന ഈ റെയിൽവേ സ്റ്റേഷൻ.

നിഷികി പുഴയുടെയും ചുറ്റുമുള്ള കാടിന്റെയും അതിമനോഹര കാഴ്ചയാണ് സ്റ്റേഷനിൽ യാത്രക്കാരെ കാത്തിരിക്കുന്നത്. 2019 ലാണ് സംഭവം ജപ്പാൻ സർക്കാർ പ്രാവർത്തികമാക്കുന്നത്. ട്രെയിനിൽ മാത്രം എത്തിച്ചേരാവുന്ന ഒരു സ്പോട്ട്.

ട്രെയിനിന് പിറകിലെ ‘X’ എന്തിന്?

ഇതുവഴി സ്പെഷ്യൽ ട്രെയിനുകൾ മാത്രമാണ് ഓടുക. അതായത് ജപ്പാനിലെ, ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തിയാർജിച്ച ഒരു ടൂറിസ്റ്റ് സ്പോട്ടാണ് ഈ റെയിൽവേ സ്റ്റേഷൻ. ടൂറിസത്തെ പ്രൊമോട്ട് ചെയ്യാൻ ഒരു രാജ്യം കണ്ടെത്തുന്ന വഴികൾ നോക്കൂ…