• ബി എ എം എസ് – തിയറി പരീക്ഷാ തിയതി

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ഏപ്രിൽ ഇരുപത്തിനാല് മുതൽ മെയ് പതിനഞ്ച് വരെയുള്ള തിയ്യതികളിൽ നടത്തുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി റെഗുലർ & സപ്ലിമെന്‍ററി (2012 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, ഏപ്രിൽ ഇരുപത്തഞ്ച് മുതൽ മെയ് പതിനഞ്ച് വരെയുള്ള തിയ്യതികളിൽ നടത്തുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, ഏപ്രിൽ ഇരുപത്തിനാല് മുതൽ മെയ് അഞ്ച് വരെയുള്ള തിയ്യതികളിൽ നടത്തുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി പാർട്ട് I സപ്ലിമെന്‍ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.

  • ബി എസ് എം എസ് – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 ഏപ്രിൽ ഇരുപത്തിനാലിനാരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷ, തേർഡ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷ, ഏപ്രിൽ ഇരുപത്തഞ്ചിനാരംഭിക്കുന്ന ഫൈനൽ പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010, 2013 & 2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷ, മെയ് നാലിന് നടത്തുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2013 സ്കീം) പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.